നായകനായും പിന്നീട് സഹനടനായും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് മണിയൻപിള്ള രാജു. അഭിനയത്തിന് പുറമെ നിർമാണ രംഗത്തും മണിയൻപിള്ള രാജു കഴിവ് തെളിയിച്ചിട്ടുണ്ട്. ഹലോ മൈ ഡിയർ റോങ് നമ്പർ, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ആനന്ദഭദ്രം, ചോട്ടാ മുബൈ തുടങ്ങി 10 ൽ അധികം സിനിമകൾ നിർമിച്ചിട്ടുണ്ട്.
എന്നാൽ സിനിമ നിർമിക്കുന്ന കാര്യത്തിൽ താൻ പരാജയപ്പെട്ടിട്ടുണ്ടെന്നും സിനിമ നിർമ്മിച്ച് ഒരുപാട് സ്വന്തമാക്കാൻ സമ്പാദിക്കാൻ ആഗ്രഹിച്ചിട്ടില്ലനും താരം പറയുന്നു. സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ വരെ നിർമിച്ചിട്ടും വലിയ സാമ്പത്തിക ലാഭം ഒന്നും കിട്ടിയിട്ടില്ലന്നും എന്നാൽ കൈയിൽ നിന്നും നല്ല രീതിയിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മണിയൻ പിള്ള രാജു പറയുന്നു.
ജോമോൻ സംവിധാനം ചെയ്ത് താൻ നിർമിച്ച അനശ്വരം എന്ന ചിത്രത്തിന്റെ വിതരണം പലരുടെയും നിർബന്ധ പ്രകാരം താൻ തന്നെ ഏറ്റെടുത്തു. എന്നാൽ അതിൽ വലിയ രീതിയിൽ നഷ്ടം സംഭവിച്ചെന്നും 12 ലക്ഷത്തിൽ ഏറെ കടം വന്നപ്പോൾ ഒടുവിൽ ഭാര്യയുടെ താലിമാല ഒഴികെ എല്ലാം വിൽക്കേണ്ടി വന്നെന്നും മണിയൻപിള്ള രാജു പറയുന്നു.