ആ ജോലി ആസ്വദിച്ചിരുന്നു മനസിൽ സിനിമ ഇടംപിടിച്ചത് കൊണ്ടാണ് അതുപേക്ഷിച്ചത് ; മനസ് തുറന്ന് ദിവ്യ പിള്ള

പഠനം ഉപേക്ഷിച്ചു സിനിമയിൽ സജീവമാകുന്ന ഒരുപാട് നടിമാർ സിനിമയിലുണ്ട്, നല്ല ജോലി ഉള്ളത് കളഞ്ഞു സിനിമയിൽ സൂപ്പർ സ്റ്റാറുകളായ നടന്മാരുമുണ്ട്. എന്നാൽ വളരെ ചുരുക്കം നടിമാർ മാത്രമാണ് നല്ല ശമ്പളം ലഭിച്ചിട്ടും അത് ഉപേക്ഷിച്ചു സിനിമയിൽ എത്തിയവർ. അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് ദിവ്യ പിള്ള. ഉയർന്ന സാലറിയും ജോലിയുമുണ്ടായിട്ടും സിനിമയിൽ എത്തിയ കാര്യം തുറന്ന് പറയുകയാണ് താരം ഇപ്പോൾ. ദുബായ് ഏവിയേഷൻ അഡ്മിനിസ്‌ട്രേറ്റീവായി ജോലി നോക്കിയിരുന്ന സമയത്താണ് ദിവ്യയെ തേടി അവസരങ്ങൾ എത്തിയത്, തുടക്കത്തിൽ ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ നോക്കിയെങ്കിലും അത് നടക്കാതെ വന്നപ്പോഴാണ് കേരളത്തിലേക്ക് തിരികെ വന്നതും അഭിനയത്തിൽ ശ്രദ്ധ കൊടുത്തതെന്നും ദിവ്യ പറയുന്നു.

ജോലിയെക്കാൾ ഇപ്പോൾ സിനിമ ഇഷ്ടപെടുന്നുണ്ടെന്നും ഏവിയേഷൻ ജോലി ആസ്വദിച്ചിരുന്നു എങ്കിലും ഹൃദയത്തിൽ ഇടംപിടിച്ചത് സിനിമയായത് കൊണ്ടാണ് അത് ഉപേക്ഷിച്ചതെന്നും അഭിനയിക്കുന്ന സമയത്ത് സ്വയം തന്നിലേക്ക് തന്നെ അടുക്കുമെന്നും അതുവഴി വൈകാരികമായി സമ്പന്നരാകുമെന്നും ദിവ്യ അഭിപ്രായപ്പെടുന്നു. ഏവിയേഷൻ ജോലി രാജിവെച്ചതിൽ കുറ്റബോധമില്ലന്നും ആ തീരുമാനം തെറ്റെന്ന് തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

ഊഴം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയ ദിവ്യ ചെറിയ കാലയളവിനുള്ളിൽ മുൻനിര നായകന്മാരുടെ നായികയായി അഭിനയ രംഗത്ത് തിളങ്ങുകയാണ് ഇപ്പോൾ. മാസ്റ്റർ പീസ്, മൈ ഗ്രേറ്റ്‌ ഫാദർ, സേഫ്, ജിമ്മി, എടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിൽ ദിവ്യ പിള്ള അഭിനയിച്ചിട്ടുണ്ട്.