ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ല എന്നാണ് എന്നെപ്പറ്റി ചെമ്പൻ വിനോദ് പറഞ്ഞത്, ; സാബുമോൻ പറയുന്നു

ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി മലയാളികൾ അടുത്ത അറിഞ്ഞ താരമാണ് സാബു മോൻ. നടനായും, അവതാരകനായും തിളങ്ങുന്ന സാബു മോൻ അവതരിപ്പിച്ച ടേക്ക് ഇറ്റ് ഈസി എന്ന പ്രാങ്ക് പരിപാടി വൻ വിജയമായി മാറിയിരിന്നു. തരികിട സാബു എന്നും വിളിപ്പേരുള്ള സാബു ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത ശേഷം വിദേശത്ത് ബിസിനസ്സും മറ്റും നോക്കി വരുകയായിരുന്നു.

ബിഗ്‌ബോസ് സീസൺ വിജയിച്ചതോടെ താരത്തിനെ തേടി പിന്നീട് നിരവധി അവസരങ്ങളാണ് എത്തിയത്. ചെറിയ ചെറിയ വേഷങ്ങൾ ലഭിച്ചിരുന്ന സാബുമോൻ പിന്നീട് മുഴുനീള കഥാപാത്രങ്ങളും സിനിമയിൽ ലഭിച്ചു തുടങ്ങി. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിലെ വില്ലൻ വേഷമാണ് ആളുകൾ ആദ്യം ഏറ്റെടുത്തത്. എന്നാൽ ആ സിനിമയിൽ എത്തിപെട്ട കാര്യം എങ്ങനെയാണെന്ന് പറയുകയാണ് സാബു ഇപ്പോൾ.

Also Read  ഹിമാചലിലെ കനൽത്തരിയും കെട്ടു ; സിറ്റിംഗ് സീറ്റിൽ പോലും സിപിഎം ന് ദയനീയ പരാജയം

സിനിമയിൽ അഭിനയിച്ചപ്പോൾ ശരീരത്തെ പല ഞാഡി ഞരമ്പുകളും ഇടികൊണ്ട് ഒരു പരുവമായെന്നും തന്റെ മാത്രമല്ല പെപ്പയ്ക്കും ഇടി കിട്ടിയിട്ടുണ്ടെന്ന് സാബു മോൻ പറയുന്നു. അടികൊണ്ട് ആശുപത്രിയിൽ വരെ പോകേണ്ട ഗതി തങ്ങൾക്ക് രണ്ട് പേർക്കും വന്നിട്ടുണ്ടെന്നും ഏലത്തോട്ടത്തിൽ വെച്ചുള്ള അടിക്കിടെ ഇല വീണ് കിടക്കുന്നതിനാൽ കുഴി ഉള്ള കാര്യം അറിഞ്ഞില്ലനും അതിലും വീണെന്നും സാബു മോൻ പറയുന്നു. ലിജോയുമായുള്ള പരിചയം കോളേജ് കാലം മുതൽക്കേ ഉള്ളതാണെന്നും പക്ഷേ തനിക്ക് ഇ സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോൾ ആ ഡാഷിനെ കൊണ്ട് ഇതൊന്നും താങ്ങില്ല എന്നാണ് അന്ന് ലിജോയോട് ചെമ്പൻ വിനോദ് പറഞ്ഞതെന്നും സാബുമോൻ പറയുന്നു.