ആ തടസ്സങ്ങളൊന്നിനും എന്നെ തടഞ്ഞു നിർത്താനാവില്ല. ഞാൻ മുന്നോട്ട് പോയ്കൊണ്ടേയിരിക്കും ; ഡ്രീം കാർ സ്വന്തമാക്കി അമേയ മാത്യു

ജയസൂര്യ നായകനായ ആട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അമേയ മാത്യു. പിന്നീട് ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. എന്നാൽ സിനിമയിലെ അഭിനയം വേണ്ടത്ര ശ്രദ്ധ താരത്തിന് നേടി കൊടുത്തില്ലെങ്കിലും മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരിസിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു.

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയ താരമിപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന് ആരാധകരേറെയാണ്. കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ വലിയൊരു സ്വപനം സ്വന്തമാക്കിയ കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ.
ameya mathew car

  സിനിമയിലെ വില്ലത്തരം ജീവിതത്തിലും ; റിസാ ബാബാ ജയിലിലേക്ക്

ഏറെ നാളത്തെ ആഗ്രഹമായ പോളോ ജിടി എന്ന കാർ സ്വന്തമാക്കിയിരിക്കുകയാണ് അമേയ മാത്യു. വിജയത്തിലേക്കുള്ള ഈ റോഡിൽ ഹംമ്പുകൾ ഉണ്ടാകാം, സ്പീഡ് ബ്രേക്കറുകൾ ഉണ്ടാകാം, സിഗ്നലുകളും, ബ്ലോക്കുകളും ഉണ്ടാകാം. പക്ഷേ ആ തടസ്സങ്ങളൊന്നിനും എന്നെ തടഞ്ഞു നിർത്താനാവില്ല. ഞാൻ മുന്നോട്ട് പോയ്കൊണ്ടേയിരിക്കും. വിജയത്തിന്റെ ഫ്ലാഗ് ഉയർന്നുവീശുന്ന വരെ എന്നാണ് കാറിനൊപ്പം നിൽക്കുന്ന ചിത്രത്തിന് താരം കമന്റ് നൽകിയിരിക്കുന്നത്.

Latest news
POPPULAR NEWS