ആ-ത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് സിംഗ് ഗൂഗിളിൽ ആവർത്തിച്ചു തിരഞ്ഞിരുന്നത് മൂന്നുകാര്യങ്ങൾ; പുറത്തുവിട്ട് പോലീസ്

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ ആ-ത്മഹത്യയ്ക്കു മുൻപുള്ള ദിവസങ്ങളിൽ ഗൂഗിളിൽ തിരഞ്ഞ മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ്. സുശാന്തിന്റെ ആ-ത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആദ്യം തിരഞ്ഞത് സുശാന്തിന്റെ പേരാണ്. രണ്ടാമത് മുൻ മാനേജർ ദിഷ സാലിയാനെ കുറിച്ചുള്ള വിവരങ്ങളാണ്. ഇവരെ കുറിച്ചാണ് ഏറ്റവും കൂടുതൽ തിരഞ്ഞതെന്നും പോലീസ് പറയുന്നുണ്ട്. ഏറ്റവുമൊടുവിൽ മൂന്നാമതായി തിരഞ്ഞത് മനോരോഗത്തെ കുറിച്ചുള്ള കാര്യങ്ങളാണ്.

സുശാന്തിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും കലിന ഫോറൻസിക് ലാബിൽ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങൾ കണ്ടെത്താനായത്. ജൂൺ 14നാണ് സുശാന്ത് ആ-ത്മഹത്യ ചെയ്തത്. ആ-ത്മഹത്യ ചെയ്തതിന്റെ മണിക്കൂറുകൾക്ക് മുമ്പാണ് ഇക്കാര്യങ്ങൾ തിരഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുശാന്ത് സിംഗിന്റെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള കാര്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2.8 കോടി രൂപ ജി എസ് ടി വേണ്ടി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സുശാന്ത് സിംഗിന്റെ ആ-ത്മഹത്യയുമായി ബന്ധപ്പെട്ട് സമഗ്രമായ രീതിയിലുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ നാൽപ്പതോളം പേരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read  കോൺഗ്രസ്സ് വിട്ട സിനിമാ താരം ഖുശ്‌ബു ബിജെപിയിൽ ചേർന്നു

ദിഷയുടെ മര-ണത്തിൽ സുശാനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നതായി അദ്ദേഹം അറിഞ്ഞിരുന്നതായും പോലീസ് പറയുന്നു. ഇത് സംബന്ധിച്ചുള്ള കാര്യം മാധ്യമങ്ങളിൽ വരുമോയെന്നുള്ള കാര്യങ്ങളിലും അദ്ദേഹം ഭയപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങളെ മുൻനിർത്തിയാകാം അദ്ദേഹം ഇന്റർനെറ്റിൽ ഇക്കാര്യങ്ങൾ തിരയാൻ കാരണമായതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ജൂൺ എട്ടാം തീയതി മുംബൈയിലെ മലാഡിലെ കെട്ടിടത്തിൽ നിന്നും വീണു മ-രിച്ച നിലയിലാണ് ദിഷയെ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുശേഷം സുശാന്ത് സിങ്ങിനെ സ്വന്തം വസതിയിൽ മ-രിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.