‘ആ പിള്ളേരേ വെറുതെ വിട്, എന്നിട്ട് നീ തുണി ഊരി കുറച്ചു വെള്ളം അടിച്ചു കെറ്റൂ’ ; യുവതിയുടെ വാർത്തയ്ക്ക് താഴെ വന്ന കമന്റ് ഇങ്ങനെ

സൈബറിടങ്ങളിൽ കുഞ്ഞുങ്ങളെപോലും വെറുതെവിടാത്ത സദാചാര കഴുകന്മാരുടെ നാടാണിത്. നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ നടത്തിയ അശീല കമന്റിനെതിരെ പ്രതികരണവുമായി സംഗീതസംവിധായകൻ കൈലാസ് മേനോൻ രംഗത്തെത്തിയിരിക്കുകയാണ്. സാന്ദ്രയുടെ പോസ്റ്റിൽ കുഞ്ഞുങ്ങൾക്കെതിരെ അശ്ലീല കമന്റിട്ട യുവാവിനെ രൂക്ഷമായ രീതിയിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കൈലാസ് വിമർശിച്ചിരിക്കുന്നത്. അശ്ശീല കമന്റ് ഇട്ട ആളുടെ സ്ക്രീൻഷോട്ടടക്കം ഫേസ്ബുക്ക് കുറുപ്പിൽ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണരൂപം വായിക്കാം.

സോഷ്യൽ മീഡിയയിൽ സ്ത്രീകളോട് ഇത്ര മോശമായി പെരുമാറുന്ന മറ്റൊരു ജനതയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ ഓൺലൈൻ ന്യൂസുകളുടെ താഴെ വരുന്ന കമന്റ്സ് വായിച്ചാൽ അറിയാം 93.91% സാക്ഷരതയും സാമാന്യ വിവേകവും തമ്മിൽ വല്യ അന്തരമുണ്ടെന്ന്. Sandra Thomas തന്റെ 2 വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വീഡിയോയെ പറ്റി വന്ന ഒരു വാർത്തയുടെ താഴെ വന്ന ഒരു കമന്റ് ആണിത്. ‘ആ പിള്ളേരേ വെറുതെ വിട്, എന്നിട്ട് നീ തുണി ഊരി കുറച്ചു വെള്ളം അടിച്ചു കെറ്റൂ’
ഈ കമന്റ് എന്നെ ആദ്യം കാണിച്ചപ്പോൾ ഞാൻ സാന്ദ്രയോടു പറഞ്ഞത് പേര് മറയ്ക്കാതെ കമന്റിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു ഇതിനെതിരെ പ്രതികരിക്കണം എന്നാണ്. അതിലും കുറഞ്ഞ ശിക്ഷ ഇയാൾ അർഹിക്കുന്നില്ല എങ്കിലും സാന്ദ്ര ചെയ്തത് മറിച്ചാണ്. കമന്റ് ഇട്ടയാൾക്ക് അയച്ച പേർസണൽ മെസ്സേജ് ഇതിൽ കാണാൻ കഴിയും. അയാൾക്ക് ഒരു കുടുംബമില്ലേ, ഒരു മകൾ ഇല്ലേ, അവർ ഇത് കാണുമ്പോൾ ഉള്ള അവസ്ഥയെന്താകും, ഭർത്താവിനെയും അച്ഛനെയും ഓർത്തുണ്ടാവുന്ന നാണക്കേട് എത്രയാവും, അത് ഓർത്തു മാത്രം അങ്ങനെ ചെയ്യണ്ട, പകരം പേർസണൽ മെസ്സേജ് അയക്കാം, അത് കണ്ട് അയാൾക്ക് ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തണേൽ തിരുത്തട്ടെ എന്ന്. പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ചിന്തിക്കാൻ തോന്നിയതിൽ സാന്ദ്രയോടു ബഹുമാനവും തോന്നി.

എങ്കിലും പേരും ഫോട്ടോയും മറച്ചു വച്ച് ഇത് പോസ്റ്റ് ചെയ്യാൻ കാരണം സൈബർ ബുള്ളിയിങ് വേറെ തലങ്ങളിൽ എത്തി നിൽക്കുന്നു എന്ന തോന്നൽ കൊണ്ടാണ്. ആരോടും എന്തും പറയാം എന്ന ഈ പ്രവണതയ്ക്ക് എതിരെ ശബ്‌ദിച്ചേ തീരൂ. കുറച്ചു പേരെങ്കിലും ഈ പോസ്റ്റ് കണ്ട് ഭാവിയിൽ ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കുന്നുവെങ്കിൽ നല്ലതു എന്ന് കരുതിയാണ്. ഇത്തരം കമന്റുകൾ ഇടുന്നവർ ഓർക്കേണ്ട ഒരു കാര്യം, എല്ലാവരും ഒരുപക്ഷെ ഇത്ര മൃദുവായ സമീപനം എടുത്തുവെന്നു വരില്ല. നിങ്ങൾക്ക് ഭാഗ്യമുണ്ടേൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ ഫേമസ് ആവാം.