ആ പെൺകുട്ടിക്കൊപ്പം ഹോട്ടലിൽ താമസിച്ചിരുന്നു പക്ഷെ ഹണിട്രാപ്പുമായി ബന്ധമില്ല ; ആരോപണങ്ങൾക്ക് മറുപടിയുമായി സീരിയൽ താരം യമുന

സ്റ്റാലിൻ ശിവദാസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് യമുന. പിന്നീട് മീശ മാധവൻ, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും, ഉസ്താദ്, പട്ടണത്തിൽ സുന്ദരൻ തുടങ്ങി നിരവധി മലയാളസിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചചിത്രങ്ങളിലെല്ലാംതന്നെ സഹനടിയായ താരത്തിന് പ്രേക്ഷകർക്കിടയിൽ പ്രത്യേക സ്ഥാനം നേടിയെടുക്കുവാൻ സാധിച്ചു. ഏകദേശം നാൽപ്പത്തിയഞ്ചിലതികം ചിത്രങ്ങളിൽ അഭിനയിച്ച താരം നിരവധി പാരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ചന്ദന മഴ എന്ന പരമ്പരയിലെ മധുമതി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംവിധായകൻ എസ് പി മഹേഷിനെ വിവാഹം ചെയ്തത താരം വിവാഹം ജീവിതത്തിലുണ്ടായ ചില സ്വരച്ചേർച്ചകളെ തുടർന്ന് മഹേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയുന്നു. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനെ രണ്ടാം വിവാഹം കഴിച്ച താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ആദ്യ വിവാഹത്തിൽ രണ്ടുപെൺമക്കലുള്ള താരം മക്കളെ സാക്ഷിയാക്കിയായിരുന്നു രണ്ടാം വിവാഹം കഴിച്ചത്.

പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയുടെ വാർത്ത കഴിഞ്ഞദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഈ യുവതിയുമായി താരത്തിന് ബന്ധമുള്ളതായി ആരോപണം ഉയരുകയും പഞ്ചനക്ഷത്ര ഹോട്ടലിൽ യുവതിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിരിയിക്കുകയാണ് താരം.

  മോഹൻലാലിന്റെ പക്കി എന്നെ നിരാശപ്പെടുത്തി ; തുറന്ന് പറഞ്ഞ് നടി ശരണ്യ പൊൻ വണ്ണൻ

പെൺകുട്ടിയെ തനിക്ക് അറിയാമെന്നും എന്നാൽ ആരാധിക എന്നതിലപ്പുറം മറ്റൊരു വിധത്തിലുള്ള ബന്ധമില്ലെന്നും താരം പറയുന്നു. ഒരിക്കൽ തന്നെ ഫോണിൽ വിളിച്ച് തന്റെ ആരാധികയാണെന്നും നേരിൽ കാണണമെന്നും പെൺകുട്ടി ആവശ്യപെട്ടിരുന്നു. നിരവധിപേർ ഇത്തരത്തിൽ വിളിക്കാറുണ്ട് അങ്ങനെയാണ് പരിചയമെന്നും താരം പറയുന്നു.

താൻ ഒരിക്കൽ പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കഷണിച്ചിരുന്നുവെന്നും ഭക്ഷണമൊക്കെ കഴിച്ചാണ് വീട്ടിൽനിന്നും തിരികെപോയതെന്നും താരം പറയുന്നു. പലപ്പോഴും പെൺകുട്ടി തനിക് മെസ്സേജ് അയക്കാറുണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥയും വിവാഹതിയും രണ്ട് മക്കളും ആ കുട്ടിക്കുണ്ടെന്നും താരം പറയുന്നു. ക്രൗൺ പ്ലാസയിൽ ഒരിക്കൽ തനിക്ക് ഒരു പ്രോഗ്രാം ഉണ്ടായിരുന്നു അന്ന് ആ കുട്ടിയും കൂടെവന്നോട്ടെ എന്നു ചോദിച്ചിരുന്നു സംഘടകരുടെ അനുവാദത്തോടെ ആ കുട്ടിയെ ഒപ്പംകൂട്ടുകയും ഹോട്ടെലിൽ താമസിക്കുകയും ഫോട്ടോഎടുക്കുകയുമൊക്കെ ചെയ്തിരുന്നുവെന്നും അതിനുശേഷം താൻ ആ കുട്ടിയെ കണ്ടില്ലെന്നും താരം പറയുന്നു.

Latest news
POPPULAR NEWS