ആ വീഡിയോ പരിശോധിക്കൂ: അപ്പോൾ കൃത്യമായി അറിയാം, രഘുവിനും പാഷാണം ഷാജിയ്ക്കുമായി കൊണ്ടുവന്നാതാണ് ആ മുളക്: സത്യാവസ്ഥ വെളിപ്പെടുത്തി രജിത്ത് കുമാർ രംഗത്ത്

ബിഗ്‌ബോസ് സീസൺ 2 വിൽ രജിത്ത് കുമാർ പുറത്താക്കാനുള്ള പ്രാധാന കാരണം സഹമത്സരാർർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച കാര്യമാണ്. തുടർന്ന് രജിത്ത് കുമാറിനെ ടാസ്കിൽ നിന്നും താത്കാലികമായി പുറത്താക്കുകയും പിന്നീട് രേഷ്മയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ രേഷ്‌മ അത് മുഖവിലയ്ക്ക് എടുക്കാൻ തയ്യാറായതുമില്ല. ഒടുവിൽ അദ്ദേഹത്തിന് ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നു. എന്നാൽ എന്താണ് ശരിക്കും ടാസ്കിൽ നടന്നതെന്ന് പുറത്തിറങ്ങിയ രജിത്ത് കുമാർ വ്യക്തമാക്കിയിരിക്കുകയാണ്.

ഇതൊരു ഗെയിം ആണെന്നും അതിൽ മുകളിൽ ഉള്ളവരുടെ നിർദേശങ്ങൾ അനുസരിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുനത്. എന്നാൽ ഷോയിൽ പലതരത്തിലുമുള്ള ഇഷ്ടമില്ലാത്ത കാര്യങ്ങളും ചെയ്തെന്നു വരും. ഒരാൾക്ക് കള്ള് ഇഷ്ടമല്ലെങ്കിൽ പോലും ഇവിടെ ടാസ്കിന്റെ ഭാഗമായി ചിലപ്പോൾ അത് കുടിക്കേണ്ടി വരും, ചിലപ്പോൾ ഷാപ്പിൽ തന്നെ പോയി കുടിക്കേണ്ടിയും വന്നേക്കാം. ഒരു പക്ഷെ തലയിൽ കൂടി ഒഴിച്ചെന്നും വരാം. പറ്റില്ലെന്ന് പറഞ്ഞാൽ പണി നോക്കാൻ പറയാനും സാധിക്കുമെന്നും കാരണം വേറെ ഒരുപാട് പേർ വേറെ കാത്ത് നിൽപ്പുണ്ടെന്നും അത്തരം ഒരു സംഭവമേ ഇവിടെയും ടാസ്കിനിടയിൽ നടന്നിട്ടുള്ളുവെന്ന് രജിത്ത് കുമാർ വ്യക്തമാക്കി. തന്നോടും ടാസ്കിലെ കുട്ടികൾ വികൃതികൾ കാണിച്ചപ്പോൾ അത് തിരിച്ചു ചെയ്തെന്നെയുള്ളുവെന്നും അത് ഒരു വികൃതിയായി മാത്രമാണ് ചെയ്തതെന്നും രജിത് കുമാർ പറഞ്ഞു.

വളരെ ശ്രദ്ധയോടെയാണ് മുളക് തേച്ചതെന്നും കണ്ണിലേക്കു വീഴാത്തരീതിയിലാണ് അത് ചെയ്തതെന്നും ചെറിയൊരു തുള്ളി പോളയ്ക്ക് താഴെയായി പുരട്ടിയാതെ ഉള്ളു. അല്ലാതെ കണ്ണിന്റെ അകത്ത് പുരട്ടുകയോ കണ്ണ് തുറന്നു അതിലേക്ക് കുത്തി പുരട്ടുകയോ ഒന്നും ചെയ്തിട്ടില്ലെന്നും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിച്ചതെന്നുള്ള കാര്യം മനസിലാകുമെന്നും രജിത് കുമാർ വ്യക്തമാക്കി. ശരിക്കും മുളക് രേഷ്മയുടെ കണ്ണിൽ പുരട്ടാനായി കൊണ്ട് വന്നതല്ലെന്നും രഘുവിനും പാഷാണം ഷാജിയ്ക്കുമായി കൊണ്ട് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ഗെയിമാണ്. അതിനെ ആ സ്പിരിറ്റിൽ എടുക്കണമെന്നും, അങ്ങിനെയെങ്കിൽ തന്റെ ശരീരം മുഴുവൻ പരിക്കുകളാണെന്നും അതിൽ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രജിത്ത് കുമാർ ഇക്കാര്യം പറഞ്ഞത്.