ഒരു കുടുംബത്തിലെ ഒന്നോ രണ്ടോ അംഗങ്ങൾ അഭിനയ രംഗത്ത് സ്ഥാനം പിടിക്കാറുണ്ട് എന്നാൽ കുടുംബത്തിലെ എല്ലാവരും അഭിനേതാക്കൾ ആവുന്നത് ചുരുക്കം ചില കുടുംബത്തിൽ മാത്രം നടക്കുന്ന കാര്യമാണ്. അതുപോലെ അംഗങ്ങളെല്ലാം അഭിനേതാക്കളും നർത്തകരും ആയിട്ടുള്ള ഒരു കുടുംബമാണ് നടി താര കല്യാണിന്റേത്. താര കല്യാൺ ഭർത്താവ് രാജാറാം താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി മകൾ സൗഭാഗ്യ കല്യാൺ ഇപ്പോഴിതാ മരുമകൻ അർജുൻ, എല്ലാവരും പേരുകേട്ട നർത്തകരും അഭിനേതാക്കളുമാണ്. ഫ്ലവെഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് അർജുൻ അഭിനയ രംഗത്ത് എത്തുന്നത്.
ഡിഗ്രി കഴിഞ്ഞ് ടെക്നോപാര്‍ക്കിലുണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചാണ് ടാറ്റൂ ആര്‍ട്ടിസ്റ്റായും നര്‍ത്തകനായും അഭിനേതാവായും അര്‍ജ്ജുന്‍ മാറിയത്. ടിക് ടോകിലൂടെ നമുക്ക് വളരെ പ്രിയങ്കരിയാണ് സൗഭാഗ്യ. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇരുവരും തമ്മിലുള്ള സന്തോഷകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവെക്കാറുണ്ട്. ഇവർ തമ്മിലുള്ള റൊമാന്റിക് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്. സൗഭാഗ്യയുടെ കഴുത്തിൽ പക്ഷിയുടെ ടാറ്റു പതിപ്പിച്ചതിൽ അര്‍ജ്ജുന്‍ ഉമ്മ വയ്ക്കുന്നതാണ് ചിത്രം. അർജുൻ തന്നെയാണ് ടാറ്റു ചെയ്‌തു കൊടുത്തതും. കഴുത്തില്‍ ടാറ്റു..പതിപ്പിച്ചതും ഉമ്മ വച്ചതും എന്റെ സ്‌നേഹം..ടാറ്റൂ ചെയ്തപ്പോള്‍ വേദനിച്ചെങ്കില്‍ ആ വേദന മാറാനായിട്ടാണ് ഉമ്മ വച്ചത്..പക്ഷേ സത്യത്തില്‍ എനിക്ക് വേദനിച്ചില്ല.ഗേള്‍ഫ്രണ്ട് കസ്റ്റമറായി എത്തുമ്ബോള്‍ മാത്രം ലഭിക്കുന്നതാണ് ഇത്. ബാക്കിയുളളവര്‍ ടാറ്റു ചെയ്യുക, പണം കൊടുക്കുക വീട്ടില്‍ പോകുക..എന്നാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തത്.
◉ also read മാതൃദിനത്തിൽ അമ്മയെ കുറിച്ചുള്ള മനോഹരമായ കുറിപ്പുമായി ടെലിവിഷൻ അവതാരിക അശ്വതി ശ്രീകാന്ത്