ആ സമയത്ത് താനും അത് ഓർത്തിരിന്നു ; ആരാധകന്റെ കമന്റിന് ഐശ്വര്യയുടെ മറുപടി

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ ചിത്രത്തിൽ കൂടി അഭിനയ ജീവിതത്തിലേക്ക് എത്തുകയും പിന്നീട് മായാനദി എന്ന സിനിമയിൽ കൂടി തന്റേതായ സ്ഥാനം ഉറപ്പിച്ച യുവ നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയത്തിന് പുറമെ ഡോക്ടർ കൂടിയാണ് ഐശ്വര്യ. മായാനദിയിലെ അപ്പു എന്ന കഥാപാത്രം ശ്രദ്ധിക്കപെട്ടതോടെ അന്യ ഭാഷ ചിത്രങ്ങളിൽ നിന്നും താരത്തിനെ തേടി അവസരങ്ങൾ എത്തുകയായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് മുൻ നിര നായികമാരുടെ നായികയായി അഭിനയിച്ച ഐശ്വര്യയ്ക്ക് ലഭിച്ച അത്രയും സ്വീകര്യത അടുത്തക്കാലത്ത് മറ്റൊരു യുവ നടിക്കും അവകാശപെടാൻ സാധിക്കില്ല. ഇൻസ്റ്റാഗ്രാമിൽ സജീവമായ ഐശ്വര്യ ഒരു ജ്വലറിയുടെ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു.

അതിലെ കമെന്റും ഐശ്വര്യ കൊടുത്ത മറുപടിയുമായി നിമിഷങ്ങൾക്ക് അകം വൈറലായി മാറിയത്. മായാനദി സിനിമയിൽ അപ്പുവും മാത്തനും കൂടി ഫോട്ടോഷൂട്ടിന് പോകുമ്പോൾ പറയുന്ന ഡയലോഗിനെ ഓർമപ്പെടുത്തുന്ന തരത്തിലാണ് ആരാധകരിൽ ഒരാൾ കമന്റിട്ടത്. ബാംഗ്ലൂരിൽ നിന്നും വന്ന മോഡലല്ലേ എന്നാലേ ഒരു വിലയൊക്കെ ഉണ്ടാക്കൂ എന്ന കമന്റിന് മറുപടിയായി താൻ ഇ ഫോട്ടോഷൂട് സമയത്ത് ഇ ഡയലോഗ് ഓർത്തിരിന്നു എന്ന് ഐശ്വയും കമന്റ്‌ ചെയ്‍തത്.