ഇടുക്കിയിലെ സ്വകാര്യ റിസോർട്ടിൽ ബെല്ലി ഡാൻസും നിശാ പാർട്ടിയും, പ്രമുഖരടക്കം 250 പേർ പങ്കെടുത്തതായി റിപ്പോർട്ട്

ഇടുക്കിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ ബെല്ലി ഡാൻസും നിശാ പാർട്ടിയും നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. 250 ഓളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇടുക്കിയിലെ ശാന്തൻപാറയിലാണ് പരിപാടി നടന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കൊണ്ടാണ് പരിപാടി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉടുമ്പൻചോലയിലെ റിസോർട്ട് ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. പുതിയതായി ആരംഭിച്ച റിസോർട്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് നിശാ പാർട്ടി സംഘടിപ്പിച്ചത്.

ജൂൺ 28 ന് ശാന്തൻപാറയിലെ റിസോർട്ടിൽ വൈകിട്ട് എട്ടുമണിക്ക് തുടങ്ങിയ ഡാൻസ് പാർട്ടി ആറു മണിക്കൂറോളം നീണ്ടുനിന്നതായും പറയുന്നുണ്ട്. ഡാൻസ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി അന്യസംസ്ഥാനത്തു നിന്നുള്ള പെൺകുട്ടികളടക്കമുള്ള സംഘങ്ങളാണ് എത്തിയത്. കൂടാതെ പരിപാടിയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.