ഇടുക്കിയിൽ ഭാര്യയെ ബലാത്സംഘം ചെയ്ത യുവാവിനെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

ഇടുക്കി : ഭാര്യയെ ബലാത്സംഘം ചെയ്ത കേസിലെ പ്രതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. കട്ടപ്പന സ്വദേശി ഷെയ്‌സ് പോളിനാണ് വെട്ടേറ്റത്. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ഷെയ്‌സ് പോളിന് വെട്ടേറ്റത്. ഭാര്യയോടൊപ്പം നടന്ന് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

  മാവൂരിൽ ആറുവയസുകാരിയെ പീഡിപ്പിച്ച നാല്പത്തിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

മൂന്ന് വർഷം മുൻപ് ഷെയ്‌സ് പോൾ പീഡിപ്പിച്ചതായി യുവതി പോലീസിൽ പരാതി നൽകുകയും ഇതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ കോടതിയിൽ നടന്നുവരികയുമാണ്. ഇതിനിടയിലാണ് യുവതിയുടെ ഭർത്താവ് ഷെയ്‌സ് പോളിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

Latest news
POPPULAR NEWS