കേരളം കോറോണ എന്ന മഹാമാരിയിൽ കഷ്ടപെടുമ്പോളും കോറോണയെ പ്രതിരോധിക്കാൻ സേവന രംഗത്തും ഒരുപാട് പേരുണ്ടെന്ന് ഉള്ളതാണ് കേരളത്തിന്റെ ഏറ്റവും വല്യ സ്വത്ത്. പലരും പല സഹായങ്ങളും നൽകുന്നുണ്ടെങ്കിലും തന്നെ കൊണ്ട് കഴിയാവുന്ന കൊച്ചു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയാവുകയാണ് സംരംഗ് എന്ന രണ്ടാം ക്ലാസ്സുകാരൻ.
തൊട്ടപ്പളി സ്വദേശികളായ സുധീർ – വൃന്ദ ദമ്പതികളുടെ മകനാണ് സാരംഗ്. പുതിയതായി പണിഞ്ഞ വീട്ടിൽ തന്റെ മുറിയിൽ കാർട്ടൂൺ ടൈലുകൾ ഇടാൻ വെച്ച പണമാണ് സാരംഗ് പോലീസ് സ്റ്റേഷനിൽ കൊണ്ട് കൊടുത്തത്. ഓട്ടോ ഡ്രൈവറായ സുധീറും പിന്തുണച്ചതോടെ പണം നേരിട്ട് കൈമാറുകയായിരുന്നു. 2501 രൂപ കൊടുത്തത് ശേഖരിച്ചു വെച്ച കുടുകയോടെയായിരുന്നു സ്റ്റേഷനിൽ എത്തി കൈമാറിയത്.
ആദ്യം സന്നദ്ധ സേവകരുടെ കയ്യിലോ പഞ്ചായത്ത് വഴിയോ കൊടുക്കാൻ വെച്ച പണം സാരംഗിന്റെ നിർബന്ധപ്രകാരമാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പലരും രൂപ കൈ മാറുന്ന കാര്യം ടീവിയിൽ കൂടെ കണ്ടാണ് സാരംഗ് അച്ഛനോട് ഇ കാര്യം ആവിശ്യപ്പെടുന്നത്