Advertisements

ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ്, പിണറായിയോ കൊറോണയോ..? സന്ദീപ് വാര്യർ എഴുതുന്നു

കൊച്ചിയിലെ ഒരു ഹോട്ടൽ ശൃംഖലയിൽ ഇന്നലെ മുതൽ ഏകദേശം 25% ബുക്കിംഗ് ക്യാൻസൽ ആയകാര്യം സന്ദീപ് വാര്യരോട് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. അതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിദേശ ബുക്കിംഗ് ക്യാൻസൽ ആയികൊണ്ടിരിക്കുന്നത്. എന്നാൽ ലോകത്തിലെ കൊറോണ ബാധയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്നിട്ടുണ്ട് എന്നാല്‍ അവരാരും ഇത്തരം പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ലെന്നും, കേവലം മൂന്നു പേർക്ക് മാത്രം സ്ഥിതീകരിച്ച വൈറസ് ബാധയുടെ പേരിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം ഉണ്ടായിരുന്നതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക്‌ കുറിപ്പിലൂടെ ചോദിക്കുന്നു.

Advertisements

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

കൊച്ചിയിലെ ടൂറിസം ഇൻഡസ്ട്രിയിൽ സാമാന്യം മികച്ച അനുഭവ പരിചയം ഉള്ള സുഹൃത്ത് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടൽ ശൃംഖലയിൽ ഇന്നലെ മുതൽ ഏകദേശം 25% ബുക്കിംഗ് ക്യാൻസൽ ആയിരിക്കുന്നു.

Advertisements

പിണറായി വിജയൻ സംസ്ഥാന ദുരന്തമായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിദേശ ടൂറിസ്റ്റുകളുടെ ബുക്കിംഗ് ക്യാൻസൽ ആയിക്കൊണ്ടിരിക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിലും സന്ദർശനത്തിനെത്തുന്ന മലയാളികൾക്ക് കൂടുതൽ പരിശോധനയോ വിലക്കോ വരാൻ സാധ്യതയുണ്ട്.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിക്കും. ലോകത്ത് കൊറോണ ബാധയുള്ള മിക്ക രാജ്യങ്ങളും ഇത്തരത്തിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നിരിക്കെ എന്തിനാണ് കേവലം മൂന്ന് പേർക്ക് മാത്രം സ്ഥിരീകരിച്ച വൈറസ് ബാധയുടെ പേരിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?

കൊച്ചിയിലെ ടൂറിസം ഇൻഡസ്ട്രിയിൽ സാമാന്യം മികച്ച അനുഭവ പരിചയം ഉള്ള സുഹൃത്ത് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടൽ ശൃംഖലയിൽ…

Sandeep.G.Varier यांनी वर पोस्ट केले मंगळवार, ४ फेब्रुवारी, २०२०

- Advertisement -
Latest news
POPPULAR NEWS