ഇതെന്താണ് ദിവ്യ ഗർഭം ആണോ? ; പേർളി മാണിയുടെ വാർത്ത നൽകിയ കൈരളിയോട് സന്തോഷ് കീഴാറ്റൂർ

മലയാളികളുടെ ഇഷ്ട നാടാണ് സന്തോഷ്‌ കീഴാറ്റൂർ. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. എവിടെയും തന്റെ അഭിപ്രായം തുറന്നു പറയുന്ന വ്യക്തികളിൽ ഒരാളാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഓരോ വിഷയത്തിലും തനിക്കുണ്ടാകുന്ന അഭിപ്രയങ്ങൾ അത് തുറന്നു പറയാറുമുണ്ട്. ഇപ്പോഴിതാ കൈരളി ചാനലിനെതിരെ രൂക്ഷ വിമര്ശനവുമായാണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൂർണ ഗർഭിണിയായ പേർളി മാണി നിരവയറുമായി ഡാൻസ് ചെയ്യുന്ന വീഡിയോ പേർളി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഒട്ടുമിക്ക മാധ്യമങ്ങളും ഇത് വലിയ രീതിയിൽ വർത്തയാക്കുകയും ചെയ്തിരുന്നു. കൈരളി ചാനലിന്റെ പേജിലും ഈ വാർത്ത വളരെ പ്രാധാന്യതോടെയാണ് കൊടുത്തത്. ഇതിനെതിരെയാണ് സന്തോഷ്‌ കീഴാറ്റൂർ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

“ഇതെന്താണ് ദിവ്യ ഗർഭം ആണോ? ഇതെന്തു വാർത്തയാണ് എന്നാണ് താരത്തിന്റെ പ്രതികരണം. ഇതിനു സപ്പോർട്ട് ചെയ്ത് നിരവധി ആൾക്കാരും എത്തിയിരുന്നു. താരത്തിന്റെ പോസ്റ്റ്‌ ഇങ്ങനെ….
അയ്യേ.. ഇതാണോ കൈരളി
ഇത്രയും തരംതാഴ്ന്നോ
വാർത്താ ദാരിദ്ര്യം ആണോ…. ഇതെന്താ “ദിവ്യ ഗർഭമോ ”
…. മറക്കരുത്
കർഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരൻ്റെയും പൈസ കൊണ്ടാണ് “ജനതയുടെ ആത്മാവിഷ്കാരം” എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത്. പേളിയുടെ ഗർഭ വാർത്ത അറിയിക്കാനല്ല…..
രോഗകാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാർ….