ഇതെന്താ ഈ കാണിക്കുന്നത് ? ഇങ്ങനെയും കളിക്കാമോ മല്ലികയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റ്

കോവിഡ്കാലത്ത് ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാതെ സോഷ്യൽ മീഡിയയിലും, ഫോട്ടോ ഷൂട്ടുകളിലൂടെയും മറ്റും സമയം കണ്ടെത്തുകയാണ് സിനിമ താരങ്ങൾ. അത്തരത്തിൽ ചെസ്സ് കളിക്കുന്ന ഒരു ചിത്രമാണ് ബോളിവുഡ് ഗ്ലാമറസ് താരം മല്ലിക ഷെരാവത്ത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രം ആരാധകർ ഏറ്റെടുകയും നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.

എന്നാൽ ചിത്രം പരിശോധിച്ചാൽ ചിരിക്കാനുള്ള വകയും മല്ലിക പങ്കുവെച്ച ചെസ്സ് ബോർഡിലുണ്ട്. ചെസ്സിൽ തന്നെ ശ്രദ്ധ കൊടുക്കുന്ന മല്ലിക ഫോട്ടോയ്ക്ക് ഒപ്പം പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷൻ ശ്രദ്ധയോടെ ചിന്തിച്ചു അടുത്ത നീക്കത്തിനായി കത്തിരിക്കുന്നു എന്നാണ്. പക്ഷേ ചെസിന്റെ എബിസിഡി പോലും മല്ലികയ്‌ക്ക് അറിയില്ലല്ലോ എന്നാണ് ചിത്രത്തിന് താഴെ

കമെന്റുകൾ നിറഞ്ഞത്.
മല്ലിക പങ്കുവെച്ച ചെസ്സ് ബോർഡിൽ രണ്ട് മന്ത്രിമാരും ഒപ്പം കുതിരയും, ആനയും, തേരും തിരിച്ചാണ് നീക്കി വെച്ചിരിക്കുന്നതും. മല്ലിക പങ്കുവെച്ച ചിത്രത്തിന്റെ മണ്ടത്തരങ്ങൾ എല്ലാവർക്കും മനസിലായതോടെ ട്രോളന്മാരും ആഘോഷമാക്കി. ഇതിനോടകം തന്നെ ക്യാപ്ഷനെയും ചിത്രത്തെയും കളിയാക്കി നിരവധി കമന്റുകളാണ് നിറയുന്നത്.