Thursday, October 10, 2024
-Advertisements-
ENTERTAINMENTഇതെന്താ ബാലവിവാഹമോ ? വിവാഹം ഒറിജിനലാണ് പക്ഷെ

ഇതെന്താ ബാലവിവാഹമോ ? വിവാഹം ഒറിജിനലാണ് പക്ഷെ

chanakya news

ആളുകളെ അത്ഭുതപ്പെടുത്തി വിവാഹ ഫോട്ടോ. പെട്ടെന്ന് കണ്ടാൽ പ്രായമെത്താതെ വിവാഹം കഴിച്ചതാണെന്നേ തോന്നുള്ളൂ അത്കൊണ്ട് തന്നെ ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. കാഴ്ച്ചയിൽ കുട്ടികൾ എന്നു തോന്നിക്കുന്ന രണ്ടു പേരാണ് വധു വരന്മാരായി ഫോട്ടോയിൽ ഉള്ളത്. ഇതിനെതിരെ പല വിമർശനങ്ങളും ട്രോളുകളും ഉയർന്നു വന്നിരുന്നു. ഇതിൽ അധികവും അത് ഒരു ബാലവിവാഹമാണ് എന്ന താരത്തിലുള്ളവയാണ്. ഇത് യഥാർത്ഥമായ വിവാഹമാണോ അതോ ഫോട്ടോയ്ക് വേണ്ടി മാത്രം ചെയ്തതാണോ എന്നുമുള്ള സംശയങ്ങളും ഉയർന്നു വരുന്നുണ്ട്.

എന്നാൽ ഫോട്ടോയ്ക്കു പുറകിലെ സത്യാവസ്ഥ മനസ്സിലാക്കിയതോടെ ഫോട്ടോയ്ക് സപ്പോർട്ടുമായും ചിലർ എത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ ഫോട്ടോ ശ്രീലങ്കയിലെ രത്നപുരി എന്ന സ്ഥലത്ത് നടന്ന വിവാഹ ചടങ്ങിന്റെ ഫോട്ടോയാണ് എന്നു വ്യക്തമായി. ശ്രീലങ്കയിലെ തീക്ഷണ എന്ന ഫോട്ടോഗ്രഫി പേജിലാണ് ഈ ഫോട്ടോ ആദ്യം പ്രത്യക്ഷപ്പെട്ടത്. വളർച്ച മുരടിച്ച രണ്ട് പേരുടെ വിവാഹമാണ് നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ഇവരുടെ കുടുംബ സുഹൃത്തുക്കൾ ബാലവിവാഹമല്ല എന്ന കമന്റുമായി രംഗത്തെത്തിയതോടെയാണ് സത്യാവസ്ഥ പുറത്തായത്. വരന് 28ഉം വധുവിന് 27ഉം വയസുണ്ട് എന്ന് അവരുടെ സുഹൃത്തുക്കൾ പറയുന്നു. ഇവർക്കെതിരെയുള്ള അതിരുകടക്കുന്ന പരിഹാസത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.