Sunday, December 3, 2023
-Advertisements-
KERALA NEWSഇതൊന്നും ശരിയല്ല അവനെന്താ പാമ്പ് പിടുത്തക്കാരനാണോ ; മകൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സൂരജിന്റെ മാതാവ്

ഇതൊന്നും ശരിയല്ല അവനെന്താ പാമ്പ് പിടുത്തക്കാരനാണോ ; മകൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സൂരജിന്റെ മാതാവ്

chanakya news
-Advertisements-

കൊല്ലം : ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സൂരജ് കുറ്റം സമ്മതിച്ചതായി പോലീസ് പറയുമ്പോഴും സൂരജിന്റെ കുടുംബം അത് നിഷേധിക്കുന്നു. തന്റെ മകൻ അങ്ങനെ ചെയ്യില്ലെന്നും സൂരജിന് ഉത്ര യെ വല്യ കാര്യമായിരുന്നെന്നും സൂരജിന്റെ ‘അമ്മ പറയുന്നു. നേരത്തെ പാമ്പ് കടിയേറ്റപ്പോൾ സൂരജാണ് അവളുടെ കൂടെ ഉണ്ടായതെന്നും. അവളുടെ കാലിൽ നീരുള്ളതിനാൽ വീട്ടിലെ എസി ഓൺ ചെയറില്ലെന്നും ‘അമ്മ പറയുന്നു. ആദ്യം പാമ്പിനെ കണ്ടപ്പോൾ വാവ സുരേഷിനെ വിളിച്ചെങ്കിലും കിട്ടിയില്ല പിന്നെ വേറൊരു പാമ്പ് പിടിത്തക്കാരൻ വന്നെന്നും പാമ്പിനെ കണ്ടാൽ കൊല്ലരുതെന്നും അയാൾ പറഞ്ഞതായും സൂരജിന്റെ ‘അമ്മ പറയുന്നു.

-Advertisements-

മകൻ പതിനായിരം രൂപ കൊടുത്ത് പാമ്പിനെ വാങ്ങിയെന്ന് പറയുന്നത് ടിവിയിൽ കണ്ടെന്നും അവൻ പാമ്പിനെ വാങ്ങിയത് എലിയെ പിടിക്കാൻ ആണെന്ന് പാമ്പ് കൊടുത്ത ആൾ പറയുന്നതായും കണ്ടു. എന്നാൽ പാമ്പിനെ വാങ്ങിച്ചു കൊണ്ട് തുറന്ന് വിട്ടാൽ അത് എലിയെ പിടിക്കുമോ ഇഴഞ്ഞ് പോകുമോ അപ്പോൾ ആ പാമ്പ് പിടുത്തക്കാരൻ എന്ത് വിശ്വസിച്ചാണ് മകന് പാമ്പിനെ നൽകിയതെന്നും സൂരജിന്റെ ‘അമ്മ ചോദിക്കുന്നു. എന്റെ മകൻ എന്താ പാമ്പ് പിടുത്തകാരനാണോ ഇതൊന്നും ശരിയല്ലെന്നും സൂരജിന്റെ ‘അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് ചോദ്യം ചെയ്യലിൽ പ്രതി സൂരജ് കുറ്റം സമ്മതിച്ചെങ്കിലും കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ താൻ ഇത് ചെയ്തിട്ടില്ലെന്ന് അച്ഛനോട് കരഞ്ഞ് കൊണ്ട് പറയുകയും ചെയ്തിരുന്നു. ഉത്രയുടെ കൊലപതകത്തിൽ സൂരജിന്റെ വീട്ടുകാർക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

-Advertisements-