ഇത്രയധീകം തെരഞ്ഞെടുപ്പുകൾ തോറ്റിട്ടും കോൺഗ്രസിന്റെ അഹങ്കാരം കുറഞ്ഞില്ല ; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി

ന്യുഡൽഹി : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി. ലോക്സഭ പ്രസംഗത്തിനിടെയാണ് കോൺഗ്രസിനെതിരെ രൂക്ഷമായ ഭാഷയിൽ നരേന്ദ്രമോദി പ്രതികരിച്ചത്. പതിറ്റാണ്ടുകളായി കോൺഗ്രസിനെ ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇത്രയധീകം തെരഞ്ഞെടുപ്പുകൾ തോറ്റിട്ടും കോൺഗ്രസിന്റെ അഹങ്കാരത്തിന് കുറവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തോട് പ്രതിജ്ഞാബദ്ധരാണ്. അന്ധമായ എതിർപ്പ് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കോവിഡ് മഹാമാരിക്ക് ശേഷം ലോകം അതിവേഗം ഒരു പുതിയ ലോകക്രമത്തിലേക്ക് നീങ്ങുകയാണ്. ഈ അവസരം ഇന്ത്യ പാഴാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പറഞ്ഞു.

  ലോക്ക് ഡൗൺ പ്രഖാപിച്ചതിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

ഇന്ത്യ കുറച്ച് വര്ഷങ്ങളായി നിരവധി വികസന കുതിച്ച് ചട്ടങ്ങൾ നടത്തിയെന്നും പാർലമെന്റിലെ പ്രസംഗത്തിൽ രാഷ്‌ട്രപതി സ്വാശ്രയവും,അഭിലാഷ പൂർണവുമായ ഇന്ത്യയെക്കുറിച്ച് സംസാരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന് തന്റെ ശ്രുതിമധുരമായ ശബ്ദംകൊണ്ട് ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞെന്നും ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Latest news
POPPULAR NEWS