KERALA NEWSഇത് കേരളമാണ് ഇവിടിതൊന്നും നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്രം...

ഇത് കേരളമാണ് ഇവിടിതൊന്നും നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യും: കെ സുരേന്ദ്രൻ

follow whatsapp

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു പറഞ്ഞ പിണറായി സർക്കാരിന് മറുപടി നൽകികൊണ്ട് കെ സുരേന്ദ്രൻ. പൗരത്വ നിയമത്തിന്റെ ഭാഗമായി ആദ്യ രജിസ്‌ട്രേഷൻ കണ്ണൂരിൽ നടപ്പിയതുമായി ബന്ധപ്പെട്ടാണ് കെ സുരേന്ദ്രന്റെ കുറിപ്പ്. ബാങ്കുകളിൽ കെ വൈ സി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞപ്പോളും പൗരത്വ നിയമം നടപ്പാക്കണമെന്ന് പറഞ്ഞപ്പോളും അതിനെ എതിർത്ത പിണറായി വിജയന് അത് നടപ്പാക്കേണ്ടി വരുന്നു. കേന്ദ്രം പറഞ്ഞിട്ടുണ്ടെങ്കിൽ അത് നടപ്പാക്കേണ്ടിവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

- Advertisement -

ഇത് കേരളമാണ്. ഇവിടെ നടപ്പാക്കുന്നത് മതേതര സി. എ. എ യാണ്. ശ്രൃംഖലകൾ ഇനിയും തുടരുക തന്നെ ചെയ്യും. നേരത്തെ സഹകരണബാങ്കുകളിൽ കെ. വൈ. സി നടപ്പാക്കണമെന്നു പറഞ്ഞപ്പോഴും പിണറായി പറഞ്ഞു. ഇതു കേരളമാണ്. ഇവിടെ ഇതൊന്നും നടപ്പില്ല. ഇന്നിപ്പോൾ കെ. വൈ. സി നടപ്പാക്കാത്ത ഒരു സഹകരണബാങ്കുപോലും കേരളത്തിലില്ല. അതുകൊണ്ടാണ് നേരത്തെ ഞങ്ങൾ പറഞ്ഞത് കാനേഷുമാരി കണക്കെടുപ്പുമുതൽ പൗരത്വറജിസ്റ്റർ വരെ കേന്ദ്രം തീരുമാനിച്ചാൽ അതെന്തും കേരളത്തിലും നടക്കും. കേരളം ഇന്ത്യയിലാണ്. ഇന്ത്യ കേരളത്തിലുമുണ്ട്.

- Advertisement -

ഇത് കേരളമാണ്. ഇവിടെ നടപ്പാക്കുന്നത് മതേതര സി. എ. എ യാണ്. ശ്രൃംഖലകൾ ഇനിയും തുടരുക തന്നെ ചെയ്യും. നേരത്തെ സഹകരണബാങ്കുകളിൽ…

K Surendran यांनी वर पोस्ट केले गुरुवार, ३० जानेवारी, २०२०

spot_img