ഇത് ചൂടൻ രംഗമല്ല: മകനൊപ്പമുള്ള സ്വിമിങ് ചിത്രം പങ്കുവെച്ച് കസ്തൂരി

മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് വർഷങ്ങളായി സജീവമായി നിന്നിരുന്ന നടിയാണ് കസ്തൂരി. മികച്ച അഭിനയ മികവുകൊണ്ട് കുറഞ്ഞ കാലയളവിൽ പ്രേക്ഷകരുടെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരം കൂടിയാണ് കസ്തൂരി. എന്നാൽ പലപ്പോഴും പല വിവാദങ്ങളിലും താരം ഉൾപ്പെട്ടിട്ടുണ്ട്. ബിഗ് ബോസ് സീസൺ ത്രീയിലെ പ്രധാന മത്സരാർത്ഥിയായി കസ്തൂരി എത്തുകയും വീണ്ടും പ്രേക്ഷകഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കസ്തൂരി സ്വിമ്മിംഗ് സ്യൂട്ടിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്ന ചിത്രങ്ങൾ വൈറലാവുകയാണ്.

തന്റെ മകനുമൊത്ത് സിമ്മിങ് പൂളിൽ കുളിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഒരു അമ്മ മകനെ നീന്തൽ പഠിപ്പിക്കുകയാണെന്നും അതിൽ സെ-ക്സി ഷോക്കിങ് കാര്യമോ ഒന്നും തന്നെയില്ലെന്നും കസ്തൂരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ചിത്രത്തോടൊപ്പം കുറിച്ചു. മകനോടൊപ്പമുള്ള ചിത്രം ഹോട്ട് പിക് അല്ലെന്നും നടിയുടെ ഒറ്റയ്ക്കുള്ള മറ്റൊരു ചിത്രം പങ്കുവെക്കുകയും ഇതാണ് ഹോട്ട് പിക് എന്നും താരം പറയുന്നു.