ഇത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയാണ്, പറഞ്ഞ സ്ഥലത്തു പോയി നിൽക്കു സ്ക്രിപ്റ്റിൽ മാറ്റം വരുത്താൻ ശ്രമിച്ച മമ്മൂട്ടിയെ വിറപ്പിച്ച സംവിധായകൻ

ഇന്ത്യൻ സിനിമയുടെ തന്നെ മുഖമെന്ന് അറിയപ്പെടുന്ന നടനാണ് മമ്മൂട്ടി. മലയാളത്തിൽ വർഷങ്ങളായി നായക പദവി അലങ്കരിക്കുന്ന മമ്മൂട്ടിയെ പോലും വിറപ്പിച്ച സംവിധായകനാണ് കെ ജി ജോർജ്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ മുൻ പന്തിയിൽ നിൽക്കുന്ന കെ ജി ജോർജ് നിരവധി ഹിറ്റ്‌ സിനിമകളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

മറ്റൊരാൾ എന്ന ചിത്രത്തിൽ കെ ജി ജോർജ് മമ്മൂട്ടിയെ പോലും വിറപ്പിച്ചത് താൻ മുന്നിൽ കണ്ടെന്നുള്ള ദൃക്‌സാക്ഷി വിവരണം നടത്തുകയാണ് തിരക്കഥാകൃത്ത് ജോൺ പോൾ. സീമ അഭിനയിച്ച കഥാപാത്രത്തെ കരമന ജനാർദ്ദനൻ മർദിക്കുന്ന രംഗം നടക്കുമ്പോൾ മമ്മൂട്ടി അതിലേക്ക് വരുന്നതും ജനാർദ്ദനനെ മമ്മൂട്ടി വിളിച്ചുകൊണ്ടു പോകുമ്പോൾ സീമ ഭിത്തിയിൽ ചാരി ഇരിക്കുന്നതുമായ രംഗമാണ് ഷൂട്ട്‌ ചെയ്തത്.

Also Read  ശാഖയിൽ പോയി ഒളിഞ്ഞ് നോക്കണ്ട അവർ അങ്ങട് കൊണ്ട് പോകും അതാണ് പാരമ്പര്യം ; വൈറലായി ഒരു താത്വിക അവലോകനം ടീസർ

എന്നാൽ ആദ്യം ആ രംഗമെടുക്കാൻ തുടങ്ങിയപ്പോൾ മുൻനിര താരമായി ഉയർന്ന മമ്മൂട്ടി തന്റെ കൺസെപ്റ്റിൽ ആ രംഗം എടുക്കാമെന്നും, താൻ നടന്ന് വരുമ്പോൾ കരമനയെ പിടിച്ചു മാറ്റിക്കൊണ്ട് പോകുമ്പോൾ താൻ തിരിഞ്ഞു നോക്കുകയും അപ്പോൾ സീമ ഭീതിയിലേക്ക് ഊർന്നു വീഴുന്ന രംഗമെടുക്കാമെന്ന് നിർദേശം കെസി ജോർജിനോട് വെച്ചു. അപ്പോൾ കെ സി ജോർജ് തന്റെ ബുൾഗാൻ താടിയിൽ തടവിക്കൊണ്ട് മമ്മൂട്ടിയോട് പറഞ്ഞു. ആ സീൻ അങ്ങനെയും എടുകാം പക്ഷേ ഇത് ഞാൻ എടുക്കുന്ന സിനിമയാണ് പോയി പറഞ്ഞ പൊസിഷനിൽ നിൽക്കൂ, ഇത് കേട്ടയുടനെ ഒരു പൂച്ചകുട്ടിയെ പോലെ മമ്മൂട്ടി അത് അനുസരിച്ചെന്നും ജോൺ പോൾ പറയുന്നു.