Tuesday, January 14, 2025
-Advertisements-
BUSINESSഇത് പുതു ചരിത്രം ; ഇന്ത്യയുടെ സ്വന്തം ടാബ്‌ലറ്റിൽ ബജറ്റ്,ഒഴിവാക്കിയത് പ്രിന്റ് പേപ്പറുകൾ

ഇത് പുതു ചരിത്രം ; ഇന്ത്യയുടെ സ്വന്തം ടാബ്‌ലറ്റിൽ ബജറ്റ്,ഒഴിവാക്കിയത് പ്രിന്റ് പേപ്പറുകൾ

chanakya news

ന്യുഡൽഹി : ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന സമയത്ത് മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷിയാവുകയാണ് രാജ്യം. മുൻകാലങ്ങളിൽ പേപ്പർ ഉപയോഗിച്ച് നടന്നിരുന്ന ബഡ്ജറ്റ് ഇത്തവണ നടക്കുന്നത് പൂർണമായും ഡിജിറ്റൽ എന്ന് പറയുന്ന തരത്തിലാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാബ്‌ലറ്റ് വഴിയാണ് ബഡ്ജറ്റ് അവതരിപ്പിക്കുക. പ്രിന്റ് ചെയ്ത പേപ്പറുകൾ ഒഴിവാക്കി ടാബ്‌ലറ്റിലാണ് ബജറ്റ് വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ആത്മനിർഭർ ഭാരതിലൂടെ ഇന്ത്യൻ നിർമ്മിച്ച ടാബ്‌ലറ്റിലാണ് ഇത്തവണത്തെ ബജറ്റ് എന്നത് രാജ്യത്തിൻറെ അഭിമാനം ഉയർത്തുന്നതാണെന്ന് ആളുകൾ പ്രതികരിക്കുന്നു.