ഇത് ലാസ്റ്റ് വാണിംഗ് പണത്തിനും പ്രശസ്തിക്കും വേണ്ടി എന്റെ പേര് വലിച്ചിഴയ്ക്കരുത് ; ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ബാല

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിന് ശേഷം നിരവധി ഗാനങ്ങൾ പാടിയ താരം പിന്നീട് ബിഗ്‌ബോസ് സീസൺ ടുവിൽ കൂടിയും മലയാളികൾക്ക് പരിചിതയാണ്. അമൃതയുടെ മുൻ ഭർത്താവ് ബാലയും മലയാളികളുടെ പ്രിയ താരമാണ്. പുതിയ മുഖം എന്ന പൃഥ്വിരാജ് നായകനായ സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയ ബാല ഇപ്പോൾ സിനിമയിൽ സജീവമാണ്.

വില്ലൻ, സഹനടൻ വേഷങ്ങളിൽ അഭിനയിക്കുന്ന താരം ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ സ്പെഷ്യൽ ഗസ്റ്റായി എത്തുകയും അവിടെ വെച്ച് തോന്നിയ പ്രണയം പിന്നീട് വിവാഹത്തിലേക്ക് കടക്കുകയായിരുന്നു എന്നാൽ ഇ ബന്ധം ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഫോട്ടോകളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ കുറച്ചു തെറ്റായ വാർത്ത പ്രചരിക്കുന്നതിന് എതിരെ ബാല രംഗത്ത് വന്നിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ അമൃത സുരേഷ് പങ്കുവെച്ച പോസ്റ്റിന് പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ബാലയും പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കൊടുക്കുന്നവർക്ക് എതിരെ ലാസ്റ്റ് വാണിംഗ് കൊടുത്തിരിക്കുകയാണ് താരം. അച്ഛൻ വയ്യാതെ ഇരിക്കുന്നതിന്റെ വിഷമത്തിലാണ് താനെന്നും ആകെ ആശ്വാസം അമ്മ എന്നും വിളിക്കുന്നതാണെന്നും താരം പറയുന്നു.

  ആരെ കണ്ടാലും പ്രണയം തോന്നും, വിവാഹം കഴിച്ച് കുട്ടികൾ വേണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ; ചലച്ചിത്രതാരം ശ്രീവിദ്യ മുല്ലച്ചേരി പറയുന്നു

എന്നാൽ കഴിഞ്ഞ ദിവസം താൻ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിൽ ഒരു വാർത്ത പ്രചരിച്ചെന്നും അത് ചോദിച്ചു ഒരുപാട് കോളുകൾ വന്നു, ഒരു പോലെ താൻ കണ്ണ് അടച്ചിട്ടല്ലെന്നും, നിരന്തരമായ കോളുകൾ കാരണം അമ്മ വിളിച്ചിട്ട് പോലും കിട്ടിയില്ലെന്നും താരം പറയുന്നു. ഇത്തരം വ്യജ വാർത്തകൾ കൊടുക്കുന്നവരെ എന്ത് ചെയ്യണമെന്നും താരം ചോദിക്കുന്നു.

ഇത് തന്റെ ലാസ്റ്റ് വാണിംഗാണെന്നും ഫാൻസും സുഹൃത്തുക്കളും വെച്ചിരിക്കുന്ന ഇ സ്നേഹം ഒരു ബിസിനസ്സാക്കി പണം ഉണ്ടാകാൻ ശ്രമിച്ചാൽ താൻ പ്രതികരിക്കും. 10 വർഷം മുൻപ് ഒരു ഷോ വന്നപ്പോൾ എല്ലാവരും പാവമാണെന്ന് കരുതി പിന്നീട് 10 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഒരു ഷോ വന്നപ്പോൾ എല്ലാവർക്കും മനസിലായി എന്താണ് റിയാലിറ്റിയെന്ന് ഇതിന്റെ ഇടക്കുള്ള കാലഘട്ടത്തിൽ താനാണ് അനുഭവിച്ചതെന്നും താരം പറയുന്നു. ഇമേജ് ബൂസ്റ്റ്‌ ചെയ്യാൻ തന്റെ പേര് വലിച്ചെടുന്നുവെന്നും പലരും ഇ കാരണം പറഞ്ഞു ആശംസകൾ അറിയിക്കുന്നുവെന്നും താരം പറയുന്നു. ബാല വീണ്ടും കുടുംബ ജീവിതത്തിലേക്ക് ഇങ്ങനെ തലക്കെട്ടിന്റെ ആവിശ്യം എന്താണ്? പണമാണ് ആവിശ്യമെങ്കിൽ താൻ തരാമെന്നും അല്ലാതെ ഇങ്ങനെയല്ല ഉണ്ടാകേണ്ടതെന്നും ബാല പ്രതികരിച്ചു.

Latest news
POPPULAR NEWS