ഇത് സർക്കാർ തന്നതല്ല കൂലിപ്പണി ചെയ്തുണ്ടാക്കിയത് ; വികെ പ്രശാന്തിന്റെ കള്ളത്തരം കയ്യോടെ പിടികൂടി വീട്ടുടമ

ലൈഫ് മിഷനിലെ കുടിൽ മാറ്റി വീട് പണിത് നൽകിയെന്ന വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിന്റെ വ്യാജ പ്രചാരണം കയ്യോടെ പിടികൂടി വീട്ടുടമസ്ഥൻ. ഫേസ്‌ബുക്കിൽ വികെ പ്രശാന്ത് ജനങ്ങളെ കബളിപ്പിക്കാൻ പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്. ചെറ്റ കുടിൽ ഉണ്ടായിരുന്ന സ്ഥലത്ത് കോൺഗ്രീറ്റ് ചെയ്ത വീടിന്റെ ചിത്രവും ഒപ്പം പഴയ ചിത്രവും ഉള്ള ഫോട്ടോയാണ് ലൈഫ് മിഷൻ പദ്ധതി വഴി നിർമ്മിച്ച് നൽകി എന്ന തലക്കെട്ടോടെ വികെ പ്രശാന്ത് പങ്കുവെച്ചത്. എന്നാൽ വീടിന്റെ ഉടമസ്ഥൻ ചിത്രം കണ്ടതോടെയാണ് എംഎൽഎ യുടെ തട്ടിപ്പ് പുറത്ത് വന്നത്.

ഇത് ഞങ്ങൾ കൂലിപ്പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും സർക്കാർ തന്നതല്ലെന്നും വീട്ടുടമസ്ഥൻ ചിത്രത്തിന് താഴെ കമന്റിട്ടതോടെ നിരവധി ആളുകൾ പ്രതിഷേധവുമായി എത്തുകയും തുടർന്ന് വികെ പ്രശാന്ത് തന്റെ ഫേസ്‌ബുക്കിൽ നിന്നും ചിത്രം നീക്കം ചെയ്യുകയുമായിരുന്നു.