ഇനിയും പെൺകുട്ടികളെ അറവ് മാടുകളെ പോലെ വിലയുറപ്പിച്ച് വിൽക്കരുത്; ലിസ് ലോണ എഴുതുന്നു

നിരവധി കുടുംബങ്ങളാണ് പലരുടെയും കൈയ്യിൽ നിന്നും പണം കടം വാങ്ങിയും വസ്തു വകകൾ വിറ്റും മറ്റും തങ്ങളുടെ പെണ്മക്കളെ കെട്ടിച്ചു വിടുന്നത്. പലയിലങ്ങളിലും കെട്ടിച്ചു വിട്ട വീടുകളിൽ പെൺകുട്ടികൾ ദുരിതം അനുഭവിക്കുന്ന വാർത്തകളും നിരവധി കേൾക്കാറുണ്ട്. ഒന്നുകിൽ അത് സ്ത്രീധനത്തിന്റെ പേരിൽ ആകാം. അല്ലെങ്കിൽ മറ്റെതെന്തെങ്കിലും കുടുംബപരമായ പ്രശ്നങ്ങൾ മുൻനിർത്തികൊണ്ടാകാം. അത്തരത്തിൽ ഒരു വലിയ സംഭവമാണ് കൊല്ലം ജില്ലയിലെ അഞ്ചലിൽ നടന്നത്. സ്വന്തം ഭാര്യയെ ഭർത്താവ് പാമ്പിനെ വെച്ച് കടിപ്പിച്ചു കൊ-ല്ലുന്നു. സ്വത്തുക്കൾ സ്വന്തമാക്കാൻ നോക്കുന്നു. അങ്ങിനെ നിരവധി സംഭവങ്ങളാണ് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഉദിച്ചുയരുന്ന ഇത്തരം സംഭവങ്ങളെ മുൻനിർത്തിക്കൊണ്ട് ലിസ് ലോണ പുതിയ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

വിലയുറപ്പിച്ചു വിൽക്കാൻ നിർത്തിയ അറവുകാളകളെ പോലെ സ്ത്രീധനം ചോദിച്ചു ചായ കുടിക്കുന്നവർക്ക് മുൻപിൽ ഇനിയും നിർത്താം നമുക്ക് പെൺകുട്ടികളെ.. അവർ നിശ്ചയിക്കുന്ന വില കൊടുക്കാനായി ലോകത്തുള്ള സകലയിടത്തു നിന്നും കടം വാങ്ങി ആർഭാടത്തോടെ സദ്യയും ആൾക്കൂട്ടവുമൊക്കെയായി കൊല്ലാൻ കൊടുക്കാം. അവൾക്കവിടെ ബുദ്ധിമുട്ടുകളുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ അന്തസ്സായി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന് അണാപൈസാ കുറയാതെ കൊടുത്തത് തിരിച്ചു വാങ്ങിയിരുന്നെങ്കിൽ ഇന്നവൾ ജീവനോടെ ഉണ്ടാകുമായിരുന്നു. കെട്ടിച്ച വിട്ട മകൾ കുട്ടിയുമായി വീട്ടിൽ വന്നു നിൽക്കുന്നു എന്ന് നാട്ടുകാരോട് പറയാൻ മടിച്ചും വീട്ടുകാർ ബുദ്ധിമുട്ടി കടം വാങ്ങി നടത്തിയ കല്യാണമല്ലേ എങ്ങനേം സഹിച്ചു നിൽക്കെന്ന ബ്ലാക്ക് മെയ്‌ലിങ്ങിൽ വീണ് മക്കളെ സൂരജിനേപ്പോലുള്ള കൊ-ലപാതകികൾക്കൊപ്പം ജീവിക്കാൻ നിർബന്ധിക്കുന്ന അച്ഛനമ്മമാരും പകുതിവരെ ഈ അരുംകൊലയിൽ പങ്കുള്ളവരാണ്. കെട്ടിച്ചുവിട്ടാൽ ഭാരമൊഴിഞ്ഞു എന്ന് കരുതി പിന്നെയുള്ള ഗാർഹിക പീഡ-നങ്ങളെല്ലാം മകളോട് സഹിച്ചു താലി നിലനിർത്താൻ കടിച്ചുപിടിച്ചു നിൽക്കാൻ നിർബന്ധിക്കുന്ന മാതാപിതാക്കളോട് .. ഇതിലും ഭേദം നിങ്ങൾ തന്നെ അവളെ കൊല്ലുന്നതാണ് .

കുറച്ചുനാൾ മുൻപാണ് ഇരുപതുകിലോ പോലും തൂക്കമില്ലാത്ത പെൺകുട്ടിയെ കൊ-ല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് അന്നും ഇതൊക്കെ തന്നെ ആയിരുന്നു കാരണങ്ങൾ. അമ്മായിയമ്മയും ഭർത്താവും കൂടി കിട്ടിയ പൊന്നും പണവും തികഞ്ഞില്ലെന്ന് പറഞ്ഞ് നിരന്തരം പീ-ഡിപ്പിച്ച് പട്ടിണിയ്ക്കിട്ട് കൊന്ന ആ പെൺകുട്ടിയുടെ അച്ഛനമ്മമാർക്കും അതെല്ലാം അറിയാമായൊരുന്നെന്നും എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണമെന്നുമുള്ള ഉപദേശത്തിന്റെ കഥ നമ്മൾ കേട്ടതാണ്.. പെൺകുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല ധനം വിദ്യാഭ്യാസമാണ്,പഠിക്കാൻ മോശമായവർക്ക് ഏതെങ്കിലും കൈതൊഴിലും, അത് മനസിലാക്കാത്ത മാതാപിതാക്കളും സ്ത്രീധനം ചോദിച്ചു വരുന്ന ഉളുപ്പില്ലാത്തവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
മറ്റൊരാളുടെ വിയർപ്പിൻ്റെ വില ഒരു ഉളുപ്പില്ലാതെ ചിലവാക്കുന്നവൻമാർക്ക് മക്കളെ പിടിച്ചുകൊടുക്കാതെ മകളെ പഠിപ്പിച്ച് സ്വന്തം കാലിൽ നിർത്താൻ ശ്രമിക്കൂ ആദ്യം.. പ്രതികരിക്കാനുള്ള ധൈര്യവും അവളനുഭവിക്കുന്ന വിഷമങ്ങളും ബുദ്ധിമുട്ടുകളും അറിയുമ്പോൾ അവൾക്കൊപ്പമുണ്ടെന്ന് ചേർത്ത് പിടിച്ചു പോരാടാനും പഠിക്കൂ അല്ലെങ്കിൽ ഇനിയും കേൾക്കാം ഇങ്ങനുള്ള അത്യഗ്രഹികളുടെ കഥകൾ.. സ്ത്രീധനം ശിക്ഷാർഹമാണെന്നിരിക്കെ ആർഭാടം കാണിക്കാനും മക്കളോടുള്ള സ്നേഹം കാണിക്കാനും വാരിക്കോരി ധൂർത്ത് കാണിച്ചു നടത്തുന്ന വിവാഹങ്ങൾക്കെതിരെയും നിയമം കൊണ്ടുവരട്ടെ..

  കണ്ണൻ ഗോപിനാഥൻ ശ്രീജിത്ത്‌ പണിക്കരോട് വെല്ലുവിളിച്ചു, ഒടുവിൽ ചാനൽ ചർച്ചയിൽ വന്നു സംവദിക്കാൻ ശ്രീജിത്ത്‌ പണിക്കർ വിളിച്ചപ്പോൾ കണ്ടം വഴി ഓടി കണ്ണൻ ഗോപിനാഥൻ

ഉള്ളവൻ കാണിക്കുന്ന ആർഭാടത്തിന്റെ നുകത്തിന്റെ ഭാരം താങ്ങാൻ കഴിവില്ലാത്തവർ കൊടുക്കുന്നത് കരള് പറിച്ചാണ് അല്ലെങ്കിൽ പെണ്മക്കൾ വീട്ടിൽ നിന്നു പോകുമോയെന്ന ഭയം.. ഇനിയും ഈ കൊടുക്കൽ വാങ്ങലുകൾ നിർത്തിച്ചില്ലെങ്കിൽ കൊലപാതകിക്ക് കർശനമായ ശിക്ഷ കിട്ടിയില്ലെങ്കിൽ പല കഥകളും പോലെ നാലു ദിവസം കഴിഞ്ഞാൽ ഈ പാമ്പു കഥയും നമ്മൾ മറന്നുപോകുമെന്നുറപ്പാണ്. പക്ഷെ ഓര്മപ്പെടുത്താൻ സ്ത്രീധനമോഹികളായ അണലികളെയും മൂർഖനെയും ഇനിയും മുറിക്കുള്ളിലും വീടിനുള്ളിലും കണ്ടേക്കാം നമ്മുടെ പെൺമക്കളെയും കാത്ത്.. അധ്വാനത്തിന്റെ വിലയറിയാത്ത കിട്ടുന്നതിന്റെ പങ്ക് ആർഭാട ജീവിതത്തിനും സുഖങ്ങൾക്കും വേണ്ടി ചിലവാക്കുന്ന സൂരജുമാരും സർപ്പദംശനമേറ്റു മരിക്കുന്ന ഉത്രമാരും ഇനിയും ഉണ്ടാകും. ഒരിക്കൽ പാളിപ്പോയ ശ്രമം രണ്ടാമതും നടത്തുമ്പോൾ രണ്ടുവട്ടം മൂർഖനെകൊണ്ട് കടിപ്പിച്ച് രാവിലെ വരെ അവളുടെ മ-രണം കണ്ടുകൊണ്ട് നിന്ന അവനുള്ളിലുണ്ട് വിഷപാമ്പിനേക്കാൾ വിഷം.. നാളെയൊരു ഉത്രയുണ്ടാകാതിരിക്കാൻ ഒരു പഴുതുമില്ലാത്ത ശിക്ഷ കിട്ടട്ടെ കൊ-ലപാതകിക്ക്. ലിസ് ലോന

Latest news
POPPULAR NEWS