ഇനിയുള്ളത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടം, സംസ്ഥാനം നീങ്ങുന്നത് അതീവഗുരുതരമായ ഘട്ടത്തിലേക്ക്, സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ചയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ളത് സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടമാണെന്നും പ്രതിരോധത്തിന് വേണ്ടിയുള്ള കൂട്ടായ ശ്രമം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനം ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സമൂഹ വ്യാപനത്തിലെക്ക് പോകുന്നതിനുമുമ്പ് പിടിച്ചു നിർത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള സമരങ്ങൾ പാടില്ലെന്നും അതിന് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

  കാർ ഇടിച്ചത് ചോദ്യം ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ മൂവർ സംഘം ക്രൂരമായി മർദിച്ചു

പൊതുവിടങ്ങളിൽ മാസ് ഉപയോഗിക്കണം, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം. കോവിഡ് ബാധിതരായ ഒരാൾ മറ്റൊരാളുടെ മുന്നിൽ മാസ്ക് ധരിക്കാതെ എത്തിയാൽ അത് രോഗവ്യാപനം കൂടുന്നതിനു കാരണമാകും. രണ്ടുപേരും മാസ്ക് ധരിച്ചാൽ രോഗവ്യാപനത്തിന്റെ വ്യാപ്തി കുറയും. മാസ്ക് ധരിച്ച് കൊണ്ട് മാത്രമായില്ല ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Latest news
POPPULAR NEWS