ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മുസ്ലിം പെൺകുട്ടികൾ പഠിക്കരുത് ; പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തി താലിബാൻ

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തി താലിബാൻ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവകലാശാലകളിൽ പെൺകുട്ടികൾ പഠിക്കരുതെന്നാണ് രാജ്യത്തെ വിദ്യഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ദേശിയ മാധ്യമം ടോളോ ന്യൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

2021 ലാണ് അഫ്ഘാനിസ്താന്റെ ഭരണം താലിബാൻ ഏറ്റെടുത്തത്. താലിബാൻ ഭരണത്തിന് കീഴിൽ രാജ്യത്തെ സ്ത്രീകളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും വിലക്കേർപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന സ്ത്രീകളെ പിരിച്ച് വിട്ടതടക്കം നിരവധി മനുഷ്യത്വ രഹിതമായ വിലക്കുകളും ഏർപ്പെടുത്തുന്നതായി ഹ്യൂമൺ റൈറ്റ്സ് വാച്ച് പറയുന്നു

  ബ്രിട്ടനിൽ മലയാളി യുവതിയെയും കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

Latest news
POPPULAR NEWS