അമ്മയുടെ വേർപാട് താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ് ഉപ്പും മുളകും താരം ജൂഹി റുസ്തഗി. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് ജൂഹിയുടെ അമ്മ സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപെട്ട് അമ്മ ഭാഗ്യലക്ഷ്മിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഭാഗ്യലക്ഷ്മി മകനോടൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. പരിക്കുകളോടെ ജൂഹിയുടെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഭാഗ്യലക്ഷ്മിയുടെ മൃദദേഹം വീട്ടിലെത്തിച്ചു. അമ്മയുടെ ചേതനയറ്റ ശരീരം കണ്ട് ജൂഹിക്ക് സങ്കടം സഹിക്കാനായില്ല. ഇനി ആരോട് വഴക്ക് കൂടും, എനിക്കിനി ആരുണ്ട് എന്നുപറഞ്ഞ് അലറി കരഞ്ഞ ജൂഹിയെ ആശ്വസിപ്പിക്കാൻ പോലുമാകാതെ വിഷമിക്കുകയായിരുന്നു ബന്ധുക്കൾ.