ഇനി ഇന്ത്യയ്ക്കും സ്വന്തമായൊരു ആപ്പ് സ്റ്റോർ ; മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ആപ്പ് സ്റ്റോർ നിർമ്മിക്കുന്നത്

അമേരിക്കൻ കമ്പനികളായ ആപ്പിളിന്റെയും ഗൂഗിളിന്റെയും ആപ്പ് സ്റ്റോറുകൾക്ക് പകരമായി ഇന്ത്യയുടെ ആപ്പ് സ്റ്റോർ ഒരുങ്ങുന്നതായി വിവരം . ആപ്പിളിന്റെ ആപ്പ് സ്റ്റോറും,ഗൂഗിളിന്റെ പ്ളേ സ്റ്റോറും ഇന്ത്യൻ ഡിജിറ്റൽ മാർക്കറ്റുകളിൽ അതിപത്യം സ്ഥാപിച്ചതിനെ തകർക്കാൻ സ്വന്തമായൊരു ആപ്പ് സ്റ്റോർ ആവശ്യമാണെന്നു അധികൃതർ പറഞ്ഞതായാണ് വിവരം. കേന്ദ്രസർക്കാർ ആപ്പ് സ്റ്റോറിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തി വരുന്നതായുമാണ് വിവരം.

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയുടെ ആപ്പ് സ്റ്റോർ നിർമ്മിക്കുന്നത്. നിലവിൽ ഒരു ആപ്പ് സ്റ്റോർ ഉണ്ടെങ്കിലും അതിൽ ആരോഗ്യ സേതു,ഡിജിലോക്കർ തുടങ്ങിയ സർക്കാർ അപ്പ്ലികേഷനുകൾ മാത്രമേ ലഭ്യമാകുന്നുള്ളു.