ഇനി ഇവാളാണ് പ്രധാനമന്ത്രിയുടെ കൈകൾ; നരേന്ദ്രമോദിയുടെ സോഷ്യൽ മീഡിയ ഇനി മാളവിക അയ്യരുടെ കയ്യിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഇനി ഡോ മാളവിക അയ്യർ. കൈത്തണ്ടയിൽ റബർ ബാൻഡ് കൊണ്ട് പേന കെട്ടി കൊണ്ടാണ് മാളവിക തന്റെ ജീവിത പാഠങ്ങൾ എഴുതിയത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചു പ്രാധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അകൗണ്ടുകൾ കൈകാര്യം ചെയ്യാനായി ഏഴ് വനിതകളെ അദ്ദേഹം ഏൽപ്പിച്ചിരുന്നു.

പൊതു സമൂഹത്തിൽ ജീവിത വിജയം കൈവരിച്ച യുവതികളായാണ് തിരഞ്ഞെടുത്തത്. അവരുടെ ജീവിതത്തിലെ അനുഭവ കുറിപ്പുകൾ പ്രധാനമന്ത്രിയുടെ ട്വിറ്റർ അകൗണ്ടിലൂടെ പങ്കുവെയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഉള്ള വിവരങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കു വെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ എല്ലാവർക്കും വനിതാദിനാശംസകൾ നേരുകയും സ്ത്രീ ശക്തിയുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ജീവിതത്തിൽ വിജയം നേടിയ വനിതകൾ ഒരുപാട് നമ്മുടെ രാജ്യത്ത് ഉണ്ടെന്നും അവരുടെ നേട്ടങ്ങളും പോരാട്ടങ്ങളും രാജ്യത്തെ കോടിക്കണക്കിനു വരുന്ന ആളുകൾക്ക് പ്രചോദനം എകുമെന്നും അദ്ദേഹം പറഞ്ഞു.