ഇനി കളി ബോളിവുഡിൽ ; റിമ കല്ലിങ്കൽ ബോളിവുഡിലേക്ക്

മുംബൈ : സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിന്റെ ഹിന്ദി വെബ് സീരീസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സിന്ദഗി ഇൻ ഷോർട് എന്ന് പേരിട്ടിരിക്കുന്ന വെബ്‌സീരിസ്‌ ഏഴ് കഥകൾ കൂട്ടിച്ചേർത്താണ്. ഏഴു കഥകളിൽ സണ്ണി സൈഡ് ഊപ്പർ എന്ന കഥയിലാണ് റിമാ കല്ലിങ്കൽ പ്രത്യക്ഷപ്പെടുന്നത്.

Also Read  പട്ടിക്കൊപ്പം കളിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി ആൻ അഗസ്റ്റിൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വിജേത കുമാറാണ് റിമ കല്ലിങ്കലിന്റെ ഭാഗം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ വൈറസ് എന്ന ആഷിക് അബു ചിത്രത്തിലാണ് റിമ അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞതു കൊണ്ടാണോ ഹിന്ദി വെബ് സീരിസിൽ ഒരു കൈ നോക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.