ഇനി ബെഡ് റൂം സീനും ലിപ് ലോക്കും ചെയ്യുമ്പോൾ പത്ത് വട്ടമെങ്കിലും ആലോചിക്കും ; തുറന്ന് പറഞ്ഞ് ഹണി റോസ്

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ഹണി റോസ്. നിരവധി സിനിമകൾ ചെയ്ത താരം കൂടുതലും ബോൾഡ് ചരക്റ്ററുള്ള വേഷങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത് പിന്നീട് നിരവധി സിനിമകളിൽ ഭാഗമായ ഹണി റോസ് മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്.

ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ കൂടിയാണ് ഹണി റോസിനെ മലയാളി പ്രേക്ഷകർ സ്വീകരിച്ചു തുടങ്ങിയത്. സ്വന്തമായി ബ്യൂട്ടി പ്രൊഡക്ട്സും ബാൻഡ് ചെയ്യുന്ന ഒരു സംരംഭക കൂടിയാണ് താരം. എന്നാൽ താൻ ചില സീനുകൾ ചെയ്യുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്ന് തുറന്ന് പറയുകയാണ് ഹണി റോസ്. ഒരു സ്വകര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് പറ്റിയ അബദ്ധം താരം വെളിപ്പെടുത്തിയത്.

വൺ ബൈ ടു എന്ന ചിത്രത്തിലെ ഹണി റോസിന്റെ ലി പ് ലോക്ക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇനി ഇങ്ങനെയുള്ള രംഗങ്ങൾ ചെയ്യുന്നതിന് മുൻപ് താൻ ആലോചിക്കുമെന്നും സിനിമയിൽ ഡേറ്റ് കൊടുക്കുന്ന സമയത്ത് ആ സീനിനെ പറ്റി പറഞ്ഞിട്ടില്ലായിരുന്നു. പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ച സമയത്ത് തന്റെ കഥാപാത്രം ആത്മാർത്ഥമായി സ്നേഹിക്കുന്ന വ്യക്തി മരിച്ചു പോകുകയും എന്നാൽ അയാൾ പെട്ടന്ന് താൻ ചെയ്ത കഥാപാത്രത്തിന് മുന്നിൽ വന്ന് നിൽകുമ്പോൾ ആ രംഗത്തിൽ ലി പ് ലോക്ക് ചെയ്യുന്നതിൽ തെറ്റ് തോന്നിയിരുന്നില്ല.

  ഇന്ത്യ സിനിമയിൽ ആദ്യമായി ലെസ്ബിയൻ ക്രൈം ആക്ഷൻ സിനിമ ഇറക്കാൻ രാംഗോപാല വർമ്മ

ആ കഥയും കഥാപാത്രവും അത് അർഹിക്കുന്നുണ്ടെന്നും അതിൽ തനിക്ക് തെറ്റ് തോന്നുന്നില്ലനും താരം പറയുന്നു എന്നാൽ ആ രംഗങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി അവർ ഉപയോഗിച്ചപ്പോൾ വിഷമം തോന്നിയെന്നും നല്ല ഉദ്ദേശത്തോടെ ചെയ്തത് പോലും മോശമാക്കിയെന്നും ബെഡ് റൂം സീൻ പോലും അല്ലാത്ത കഥാപാത്രം ആവശ്യപെട്ട ഇമോഷണൽ സീനായിരുന്നു അതെന്നും ഇനി ഇത്തരത്തിലുള്ള സീനുകൾ വരുമ്പോൾ 10 തവണ എങ്കിലും ആലോചിക്കുമെന്നും താരം പറയുന്നു.

Latest news
POPPULAR NEWS