ന്യൂഡൽഹി: ഡൽഹിയിലെ പ്രവാസി കാര്യമന്ത്രാലയം പേര് മാറ്റി സുഷമാ സ്വരാജ് ഭവൻ എന്നാക്കാനുള്ള തീരുമാനവുമായി വിദേശകാര്യ മന്ത്രാലയം. മുൻ വിദേശകാര്യ മന്ത്രിയായ അന്തരിച്ച സുഷമാ സ്വരാജിന്റെ സ്മരണാർത്ഥമാണ് പേര് മാറ്റി സുഷമാ സ്വരാജ് ഭവൻ എന്നാക്കാനുള്ള തീരുമാനം എടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ പ്രവാസികൾക്ക് ചെയ്തു കൊടുത്ത സേവനങ്ങൾ ഒരുപാട് പ്രവാസിയ്ക്കും മറക്കാനാവില്ല. കൂടാതെ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരും മാറ്റി സുഷമാ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസ് എണ്ണക്കാനും തീരുമാനം എടുത്തിട്ടുണ്ട്.
കേന്ദ്രവിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. രാജ്യം കണ്ട മികച്ച വിദേശകാര്യ മന്ത്രിയായ സുഷമാ സ്വരാജിന് മരണാനന്തരം കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ബഹുമതികൂടിയാണ് ഈ അംഗീകാരം.