ന്യുഡൽഹി : പുതിയ നിയമങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഇന്ത്യൻ ഐടി മന്ത്രാലയം ഫേസ്ബുക്ക്,ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിനായി അനുവദിച്ച മൂന്ന് മാസത്തെ സമയപരിധി ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. അതേസമയം ഫേസ്ബുക്ക് ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ഇതുവരെ ഇക്കാര്യത്തിൽ നിലപാട് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നില്ല.
കേന്ദ്രസർക്കാർ കടുത്ത നടപടിയിലേക്ക് നിങ്ങാനിരിക്കെയാണ് ഫേസ്ബുക്ക് ഇക്കാര്യത്തിലുള്ള നിലപാടുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഫേസ്ബുക്കിനെതിരെ നിരോധനം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്രസർക്കാരിനെ അറിയിച്ചു. ഇന്ത്യയുടെ പുതിയ നയങ്ങൾക്ക് അനുസരിച്ച് ഫേസ്ബുക്കിന്റെ നയങ്ങൾ മാറ്റാൻ തയാറാണെന്നും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.