KERALA NEWSഇന്ത്യയിലെ യുവാക്കൾ എത്ര പഠിച്ചിട്ടും കാര്യമില്ലെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിലെ യുവാക്കൾ എത്ര പഠിച്ചിട്ടും കാര്യമില്ലെന്ന് രാഹുൽ ഗാന്ധി

follow whatsapp

കല്പറ്റ : ഇന്ത്യയിലെ യുവാക്കൾ എത്ര പഠിച്ചിട്ടും കാര്യമില്ലെന്ന് വായനാട് എം പി രാഹുൾ ഗാന്ധി. യുവാക്കൾ പഠിച്ചത് കൊണ്ട് കാര്യമില്ലെന്നും. അവസരങ്ങൾ ലഭിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിൽ പൗരത്വ ഭേദഗതിക്കെരായ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. യുവാക്കൾക്ക് നരേന്ദ്രമോദി ഭരിക്കുന്ന രാജ്യത്ത് ഒരു അവസരവും ലഭിക്കില്ല. നരേന്ദ്രമോദി രാജ്യത്ത് വിദ്വേഷം ജനിപ്പിക്കുകയാണ്. ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ നാണംകെടുത്തുകയാണെന്നും രാഹുൽ ഗാന്ധി.

രാജ്യത്ത് നിക്ഷേപകർ വരുന്നില്ല. മോദിയുടെ വിദ്വേഷം ജനിപ്പിക്കുന്ന ഭരണം മൂലമാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്. നിക്ഷേപകർ വരാതെ എങ്ങനെയാണ് രാജ്യത്ത് അവസരങ്ങൾ ഉണ്ടാകുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. യുവാക്കളുടെ ഭാവി തകർക്കുന്ന ഭരണമാണ് മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img