ഇന്ത്യയിലേതെന്ന് കാണിച്ചു പാക്കിസ്ഥാനിലെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച ശബാന അസ്മിയ്ക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയ്‌ക്കെതിരെ നുണ പ്രചരണം നടത്തിയ ശബാന അസ്മി മുട്ടൻ പണി നൽകികൊണ്ട് സോഷ്യൽ മീഡിയ. മോദി വിരുദ്ധരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി പാക്കിസ്ഥാനിൽ നിന്നുമുള്ള ഒരു ഫോട്ടോ ഇന്ത്യയിലേതെന്ന് ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ ശബാന അസ്മി പങ്കുവെച്ച ചിത്രം വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ ലോക്ക് ഡൗണിലെതെന്നു ചൂണ്ടിക്കാട്ടി പ്രശസ്ത സിനിമ നടി ശബാന ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുന്നത്.
SHABANA TWITER

ഒരു വർഷം മുൻപ് പാക്കിസ്ഥാനിൽ ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ചിത്രം ഇന്ത്യയിലേതെന്നു ചൂണ്ടിക്കാട്ടിയാണ് ശബാന ചിത്രം പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തെ പൊളിച്ചടുക്കി കൊണ്ട് മറുപടിയുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് രംഗത്തെത്തിയത്. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ സ്വദേശത്തേക്ക് കൊണ്ട് വരുന്നതിനു വേണ്ടി ശ്രമിക്കുമ്പോൾ സ്വന്തം സ്ഥലത്ത് നടക്കുന്ന ചില ചിത്രങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ചു സ്വയം സംതൃപ്തി നേടുകയാണ് ശബാന അസ്മിയെ പോലുള്ളവരെന്നും ആളുകൾ കുറ്റപ്പെടുത്തലുമായി രംഗത്തെത്തുന്നുണ്ട്.
TWIT

Also Read  ലോക്ക് ഡൗണിൽ കുടുങ്ങിയ പൊന്നുമോനെ തിരിച്ചെത്തിക്കാൻ ഒരമ്മ സ്കൂട്ടറിൽ യാത്ര ചെയ്തത് 1400 കിലോമീറ്റർ