ഇന്ത്യയിൽ എത്തിയതിന് ശേഷം തങ്ങൾക്ക് റോസാപ്പൂ നൽകിയത് കൊണ്ടെന്ത് കാര്യം ; വിമർശനവുമായി യുക്രൈനിൽ നിന്നും രക്ഷപെട്ട വിദ്യാർത്ഥി

ന്യുഡൽഹി : രക്ഷാപ്രവർത്തനത്തിനെതിരെ യുക്രൈനിൽ നിന്നും രക്ഷപെട്ട് നാട്ടിലെത്തിയ വിദ്യാർത്ഥി. ബീഹാർ സ്വദേശിയായ ദിവ്യൻഷു സിങാണ് യുക്രൈൻ വിദ്യാർത്ഥികളെ റോസാപ്പൂ നൽകി സ്വീകരിക്കാനെത്തിയ കേന്ദ്രമന്ത്രിമാരോട് രൂക്ഷമായി പെരുമാറിയത്. ഇന്ത്യയിൽ എത്തിയതിന് ശേഷം തങ്ങൾക്ക് റോസാപ്പൂ നൽകിയത് കൊണ്ടെന്ത് കാര്യം എന്ന് ചോദിച്ചായിരുന്നു ദിവ്യൻഷുവിന്റെ വിർശനം.

യുദ്ധം നടക്കുന്ന യുക്രൈനിൽ ഞങ്ങൾക്ക് ഒരു സഹായവും ലഭിച്ചില്ല ഹംഗറി അതിർത്തി കടന്നപ്പോഴാണ് സഹായം ലഭിച്ചതെന്നും ദിവ്യൻഷു സിങ് പറഞ്ഞു. യുക്രൈനിൽ നിന്നും സ്വയം പരിശ്രമത്തിലൂടെയാണ് അതിർത്തിയിൽ എത്തിയതെന്നും നാല്പത് കിലോമീറ്റർ സഞ്ചരിച്ചാണ് യുക്രൈൻ അതിർത്തി കടന്നതെന്നും ദിവ്യൻഷു പറഞ്ഞു. യുക്രൈൻ പ്രദേശവാസികളാണ് അതിർത്തി കടക്കാൻ സഹായിച്ചതെന്നും ആരും മോശമായി പെരുമാറിയില്ലെന്നും ദിവ്യൻഷു പറഞ്ഞു.

  പാക്കിസ്ഥാനിൽ കൊറോണ രോഗിയ്‌ക്കൊപ്പം സെൽഫിയെടുത്തു സർക്കാർ ഉദ്യോഗസ്ഥർ; ഒടിവില്‍ കിട്ടിയപണി ഇങ്ങനെ

യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യൻ എംബസി എല്ലാ വിദ്യാർത്ഥികളോടും നാട്ടിലേക്ക് തിരിച്ച് വരാൻ ആവശ്യപ്പെടുകയും അതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ എംബസിയുടെ മുന്നറിയിപ്പ് അവഗണിച്ച വിദ്ധ്യാർത്ഥികളാണ് യുക്രൈനിൽ കുടുങ്ങിയത്. അവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങുന്ന സാഹചര്യത്തിലാണ് രക്ഷപെട്ട് നാട്ടിലെത്തിയ വിദ്യാർത്ഥിയുടെ വിമർശനം.

അതേസമയം യുക്രൈനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ റഷ്യ ഒഴിപ്പിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യൻ പ്രസിഡന്റ് പുടിൻ നടത്തിയ ചർച്ചിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ രക്ഷാപ്രവർത്തനത്തിന് വേണ്ടി 6 മണിക്കൂറോളം യുദ്ധം നിർത്തിവെയ്ക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

Latest news
POPPULAR NEWS