ഇന്ത്യയിൽ കാർ വിൽക്കണമെങ്കിൽ അത് ഇന്ത്യയിൽ നിർമ്മിക്കണമെന്ന് അമേരിക്കൻ വാഹനനിർമ്മാണ കമ്പനിയായ ടെസ്ലയോട് നിധിൻ ഗഡ്ഗരി

ന്യുഡൽഹി : ഇന്ത്യയിൽ കാർ വിൽക്കണമെങ്കിൽ അത് ഇന്ത്യയിൽ നിർമ്മിക്കണമെന്ന് അമേരിക്കൻ വാഹനനിർമ്മാണ കമ്പനിയായ ടെസ്ലയോട് നിധിൻ ഗഡ്ഗരി. ഭൗമസമ്പത്തിക സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് ഗഡ്ഗരി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക്ക് വലിയ വിപണിയാണുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇന്ത്യയിൽ എല്ലാ വിഭവങ്ങളുമുണ്ട് ഇലോൺ മസ്‌കിന് ഇന്ത്യയിൽ കാറുകൾ വിൽക്കാൻ താല്പര്യമുണ്ടെങ്കിൽ അത് ഇന്ത്യയിൽ നിർമ്മിക്കണമെന്നും അതിന് തയ്യാറാണെങ്കിൽ പ്രശ്‌നമില്ലെന്നും ഗഡ്ഗരി പറഞ്ഞു. എല്ലാ സാങ്കേതിക വിദ്യയും ഇന്ത്യയിൽ ലഭ്യമാണ് ഇവിടെ നിന്ന് കയറ്റുമതി ചെയ്യാനും സാധിക്കുമെന്നും ഗഡ്ഗരി പറഞ്ഞു. കാറുകൾ ചൈനയിൽ നിർമ്മിച്ച് അത് ഇന്ത്യയിൽ വിൽക്കാൻ ആണ് ഉദ്ദേശമെങ്കിൽ അത് നടക്കില്ലെന്നും ഗഡ്ഗരി ഇലോൺ മാസ്കിന് മുന്നറിയിപ്പ് നൽകി.

  അമ്മയെ ആശുപത്രിയിൽ എത്തിച്ചത് മുതൽ പ്രണയം ; ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ

Latest news
POPPULAR NEWS