ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 400 കവിഞ്ഞു

കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് 400 കടന്നു. ഇന്നലെ മാത്രം 68 പേർക്ക് വൈറസ് സ്ഥിതീകരിച്ചു. മഹാരാഷ്ട്രയിലെ ചേരി പ്രദേശങ്ങളിലും വ്യാപകമായി കൊറോണ വൈറസ് പടരുകയാണ്. ഇതിനെ തുടർന്ന് 23000 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വൃത്തിഹീനമായ ചേരികളിൽ വൈറസ് പടരുന്നത് ആരോഗ്യ വകുപ്പിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ദിവസേന സ്ഥലത്ത് എത്തുകയും പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ ജോലിയ്ക്കൊ മറ്റു ആവശ്യങ്ങൾക്കോ ഒന്നും തന്നെ പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പും പോലീസും കർശനമായി നിർദേശം നൽകിയിട്ടുണ്ട്