ഇന്ത്യയിൽ ഗ്ലാമർ വസ്ത്രം ധരിച്ചാൽ തുറിച്ച് നോക്കും, അമേരിക്കയിൽ സ്കർട്ട് ഇട്ട് നടന്നാലും കുഴപ്പമില്ല; ഇപ്പോൾ സ്വാതന്ത്ര്യം അനുഭവിക്കുന്നു; നടി പദ്മപ്രിയ

സിനിമയിൽ അമ്മവേഷം ചെയ്തതിന്റെ പേരിൽ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രം തനിക്ക് തരാൻ പല സംവിധായകൻമാരും മടികാണിക്കുന്നുവെന്ന് നടി പത്മപ്രിയ. മിനി സ്കർട്ട് ഒക്കെ ഇട്ടു അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അതിനു സാധിക്കുന്നില്ലെന്നും പത്തു വർഷം മുൻപ് ചെയ്യേണ്ട കഥാപാത്രങ്ങളാണ് ലഭിച്ചത്. എന്നാൽ താരം ഇപ്പോൾ സിനിമയിൽ നിന്നും കുറേക്കാലത്തേക്ക് മാറി നിന്നുകൊണ്ട് അമേരിക്കയിൽ ഉപരിപഠനം കുറേക്കാലത്തേക്ക് മാറി നിന്നുകൊണ്ട് അമേരിക്കയിൽ ഉപരിപഠനത്തിലാണ്. അമേരിക്കയിൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിതശൈലിയെ കുറിച്ചും താരം വ്യക്തമാക്കിയിരിക്കുകയാണ്.

അമേരിക്കയിൽ ഇപ്പോൾ സിനിമയെക്കാൾ ഗ്ലാമറസായ ജീവിക്കുന്നതെന്നും, തങ്ങൾക്ക് ഗ്ലാമറായി തോന്നുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ ആരും തുറിച്ചു നോക്കാൻ ചോദ്യം ചെയ്യാനോ ഇവിടെ വരില്ല എന്നും താരം വ്യക്തമാക്കി. അമേരിക്കയിലെ ജീവിതം തന്നെ ഒരുപാട് സ്വാധീനിച്ചുവെന്നും, മിനി സ്ക്രട്ട് ഒക്കെയിട്ട് അഭിനയിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാൽ പത്തു വർഷം കഴിഞ്ഞു ചെയ്യേണ്ട തരത്തിലുള്ള കഥാപാത്രങ്ങളാണ് തനിക്ക് സിനിമയിൽ ലഭിച്ചതെന്നും താരം വെളിപ്പെടുത്തി.

അമേരിക്കയിൽ എത്തിയ ശേഷമാണ് അത്തരം ആഗ്രഹങ്ങൾ ഒക്കെ പൂർത്തീകരിക്കാൻ സാധിച്ചതെന്നും, ഇവിടെ ക്ലാസ് റൂം പഠനം അല്ലെന്നും സെൽഫ് ഡിസ്കവറി പ്രോസസ് ആണെന്നും ക്ലാസ്സിൽ പോണം എന്ന് നിർബന്ധമില്ലെന്നും പത്മപ്രിയ പറഞ്ഞു. മലയാളം സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും എന്നാൽ തനിക്ക് അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിൽ നടിമാർക്ക് നായികമാരായി അഭിനയിക്കണമെങ്കിൽ നായകന്മാർക്കൊപ്പം സംവിധായകന്മാർക്കൊപ്പവും കിടക്ക പങ്കിടേണ്ട അവസ്ഥ വരെ വന്നിട്ടുണ്ടെന്ന് ചില നടിമാർ തുറന്നു പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴുള്ളവർ അത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്നവർ ആണെന്നും, ചിലർ ഇത്തരം സംഭവങ്ങൾ പുറത്തു പറയാറല്ലെന്നും നടി കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള അനുഭവങ്ങൾ നിരവധി നടിമാർക്ക് ഉണ്ടായിട്ടുണ്ടെന്നും ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് നടിമാരുടെ നിതംബത്തിൽ ഉരസി ഒന്നുമറിയാത്ത വിധത്തിൽ പോകുന്നവരും ഉണ്ടെന്നും, ഇത്തരം സംഭവങ്ങൾ സ്ഥിരമായി നടക്കുന്നുണ്ടെന്നും അതിനെതിരെ പ്രതികരിച്ചാൽ സോറി പറയുകയും നമ്മൾ അത് അഗീകരിക്കുകയും ചെയ്തേ പറ്റുവെന്നും നടി പത്മപ്രിയ പറയുന്നു.