ഇന്ത്യയിൽ താമസിച്ചു പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ തന്റെ മകളുടെ കൈകാലുകൾ തല്ലിയൊടിക്കാൻ ആഹ്വാനവുമായി പിതാവ്

ബാംഗ്ലൂർ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രധിഷേധ പരിപാടിയുടെ വേദിയിൽ കയറി പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിയുടെ കൈയും കാലും തല്ലിയൊടിക്കണമെന്നു സ്വന്തം പിതാവ് പറഞ്ഞു. കൂടാതെ പെൺകുട്ടിയ്ക്ക് നക്സലുകളുമായി ബന്ധമുണ്ടെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. പെൺകുട്ടിയ്ക്ക് ജാമ്യം ലഭിക്കാതെ വകുപ്പ് പ്രകാരം കേസ് എടുത്തു നടപടിയെടുക്കണമെന്നും പിതാവ് വ്യെക്തമാക്കി. പെൺകുട്ടിയ്ക്ക് ജാമ്യമെടുക്കാനോ സഹായിക്കാനോ പിതാവ് വരില്ലെന്ന് പറഞ്ഞതായും യെദിയൂരപ്പ പറഞ്ഞു.

പെൺകുട്ടിയുടെ വിവാദ മുദ്രാവാക്യത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു കൂട്ടം ആളുകൾ ചിക്കമംഗളുരുവിലെ വീടിനു നേരെ ആക്രമണം നടത്തി. പാക്കിസ്ഥാനെ അനുകൂലിക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കല്ലേറ് നടത്തിയത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകളും കതകിനും മറ്റും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പെൺകുട്ടി കഴിഞ്ഞ ദിവസം ഇതേ രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റും ചെയ്തിരുന്നു. പോസ്റ്റ്‌ ഇങ്ങനെ യായിരുന്നു…

ഏത് രാജ്യമായാലും അത് നീണാൾ വാഴട്ടെ, എല്ലാ രാജ്യങ്ങളും നീണാൾ വാഴട്ടെ, ഇന്ത്യ നീണാൾ വാഴട്ടെ, പാക്കിസ്ഥാൻ നീണാൾ വാഴട്ടെ, ബംഗ്ളാദേശ് നീണാൾ വാഴട്ടെ, ശ്രീലങ്ക നീണാൾ വാഴട്ടെ, നേപ്പാൾ നീണാൾ വാഴട്ടെ, അഫ്ഗാനിസ്ഥാൻ നീണാൾ വാഴട്ടെ, ഭൂട്ടാൻ നീണാൾ വാഴട്ടെ, ഇത്തരത്തിയാലായിരുന്നു പെൺകുട്ടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്‌. പെൺകുട്ടിയെ പോലീസ് രാജ്യദ്രോഹ പരാമർശത്തിന് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.