ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത് ആന്റണി വഗീസ്,ചെമ്പൻ വിനോദ് തുടങ്ങിയവർ അഭിനയിച്ച ജെല്ലിക്കെട്ടിന് ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് തീരുമാനമെടുത്തത്. ജെല്ലിക്കെട്ട് എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലിജോ ജോസ് പല്ലിശേരിക്ക് ലഭിച്ചിരുന്നു.
ഓസ്കാർ എൻട്രി ലഭിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ജെല്ലിക്കെട്ട്. മോഹൻലാലിൻറെ ഗുരു,സലിം കുമാറിന്റെ ആദാമിന്റെ മകൻ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ ഓസ്കർ എൻട്രി നേടിയ ചിത്രങ്ങൾ.