ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് താലിബാൻ

ന്യുഡൽഹി : ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് താലിബാൻ. താലിബാൻ നിയന്ത്രണം ഏറ്റെടുത്ത അഫ്ഘാനിസ്ഥാൻ സിവിൽ ഏവിയേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കണമെന്ന് ഇന്ത്യൻ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് അയച്ച കത്തിൽ ആവശ്യപെടുന്നു.

അഫ്ഘാനിസ്ഥാൻ പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് താലിബാൻ ഇന്ത്യയുമായി ആശയ വിനിമയം നടത്തുന്നത്. എന്നാൽ അഫ്ഘാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. താലിബാൻ അഫ്ഘാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ അഫ്ഘാനിസ്ഥാനുമായുള്ള വാണിജ്യ വിമാന സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരുന്നു.

  ട്രെമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ സിപിഎം ന്റെ പ്രതിഷേധം ഇങ്ങനെ ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വീഡിയോ

Latest news
POPPULAR NEWS