ഇന്ത്യയിൽ നിന്ന് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി രാജ്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി രാജ്യം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേവ് ദീപാവലിയോടനുബന്ധിച്ച് വാരണാസിയിൽ നടന്ന ചടങ്ങിനിടെ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച എല്ലാവർക്കും ആദരാമർപ്പിക്കുന്നതായും പ്രധാനമന്ത്രി.

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവർക്കും ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവർക്കും ഉചിതമായ മറുപടി നൽകും. വർഷങ്ങൾക്ക് മുൻപ് വാരണാസിയിലെ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ അന്നപൂർണ ദേവിയുടെ വിഗ്രഹം തിരിച്ചെത്തിക്കുന്നതിനെ പറ്റിയും പ്രധാനമന്ത്രി പറഞ്ഞു. 100 വർഷങ്ങൾക്ക് മുൻപ് മോഷണം പോയ ദേവിയുടെ വിഗ്രഹം തിരികെ എത്തുന്നത് കാശിയെ സംബന്ധിച്ച് വളരെ വലിയ ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.