Thursday, December 7, 2023
-Advertisements-
NATIONAL NEWSഇന്ത്യയുടെ ഇടപെടല്‍ വിജയംകണ്ടു: ഇറാനിൽ കപ്പൽ തടവിലായവരെ മോചിപ്പിച്ചു

ഇന്ത്യയുടെ ഇടപെടല്‍ വിജയംകണ്ടു: ഇറാനിൽ കപ്പൽ തടവിലായവരെ മോചിപ്പിച്ചു

chanakya news
-Advertisements-

ഡൽഹി: ഇറാനിൽ ഇന്ന് മാസത്തോളമായി ‘അബ്ദുൽ റസാഖ്’ എന്ന കപ്പലിൽ തടവിലായിരുന്ന ആറോളം ഇന്ത്യൻ ക്രൂ അംഗങ്ങളെയാണ് മോചിപ്പിച്ചത്. ഇവരെ മോചിപ്പിച്ചതിനെ തുടർന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനോട് നന്ദിയറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിർണ്ണായക ഇടപെടലിനെ തുടർന്നാണ് ഇവർക്ക് മോചനം ലഭിച്ചത്.

-Advertisements-

കേന്ദ്രമന്ത്രി എസ് ജയശങ്കറിന്റെ ട്വിറ്റെർ ട്വീറ്റ് ഇങ്ങനെയാണ്. 11 മാസത്തോളമായി ഇറാനിലെ അബ്ദുൽ റസാക്ക് കപ്പലിൽ തടവിലായിരുന്ന ആറു ഇന്ത്യൻ ക്രൂ അംഗങ്ങളെ വിട്ടയച്ചു. ഇതിനു ഇറാന് നന്ദി രേഖപ്പെടുത്തുന്നു. ടെഹ്‌റാനിലെ ഇന്ത്യയുടെ എംബസിയുടെയും ബന്ദർ അബ്ബാസിലെ ഇന്ത്യയുടെ കോൺസുലേറ്റിന്റെയും ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. എന്ന് എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.

-Advertisements-