ന്യുഡൽഹി : ഇന്ത്യയുടെ ഔദ്യോഗിക വീമാനകമ്പനിയായിരുന്ന എയർ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് സ്വന്തം.പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. സാമ്പത്തിക നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ രണ്ട് വർഷം മുൻപാണ് തീരുമാനിച്ചത്.
ലേലത്തിൽ നിരവധി കമ്പനികൾ പങ്കെടുത്തെങ്കിലും സ്‌പൈസ് ജെറ്റ് ആയിരുന്നു ടാറ്റയുടെ പ്രധാന എതിരാളി. 15100 കോടി രൂപ ക്വോട്ട് ചെയ്താണ് സ്പൈസ്ജെറ്റ് കമ്പനി എയർ ഇന്ത്യക്ക് വേണ്ടി ലേലത്തിനിറങ്ങിയത്. എന്നാൽ ഉയർന്ന തുക ടാറ്റ നൽകിയതോടെ എയർ ഇന്ത്യ ടാറ്റ സ്വന്തമാക്കുകയായിരുന്നു.