ഇന്ത്യയുടെ ഖജനാവിൽ നിന്നും റാഫേലിലേക്ക് പണം മോഷ്ടിക്കുന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി

ഡൽഹി: റാഫേൽ വിഷയത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള സിഎജി റിപ്പോർട്ട് ഓഫ്സെറ്റ് കരാറുകളെ കുറിച്ചുള്ള കാര്യങ്ങൾ പരാമർശം ഇല്ലെന്നുള്ള വാർത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുൽ ഈ വിഷയത്തിൽ വിമർശനം നടത്തിയത്. രാജ്യത്തിന്റെ ഖജനാവിൽ നിന്നുമാണ് റാഫേലിലേക്ക് മോഷ്ടിക്കുന്നതെന്നും സത്യം ഒന്നേയുള്ളൂവെന്നും പാതകൾ നിരവധി ആണെന്നും രാഹുൽഗാന്ധി ട്വീറ്റിലൂടെ പറയുന്നു. കേന്ദ്ര സർക്കാരിനെതിരെ ഈ വിഷയത്തിൽ ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയാണ് രാഹുൽ ഗാന്ധി ആയുധമായി ഉപയോഗിച്ചത്.

Also Read  വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

റാഫേലിനെലിന്റെ ഓഫ്സെറ്റ് കരാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സി എ ജിയ്ക്ക് കൈമാറുന്നതിനു പ്രതിരോധമന്ത്രാലയം തയ്യാറായില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ കരാർ ഒപ്പിട്ടതിന് മൂന്നു വർഷത്തിനുശേഷം മാത്രമേ ഓഫ് സെറ്റ് പങ്കാളികളെ കുറിച്ചുള്ള കാര്യങ്ങൾ പങ്കു വയ്ക്കു എന്നാണ് ഏവിയേഷൻ അറിയിച്ചിരിക്കുന്നത്. ഇങ്ങനെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഓഡിറ്റിങ്ങിൽ ഉൾപ്പെട്ടിട്ടുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നത്.