ഇന്ത്യയുടെ ഡിജിറ്റൽ സർജിക്കൽ സ്‌ട്രൈക്കിൽ ചൈനയ്ക്ക് വീണ്ടും തിരിച്ചടി: അമേരിക്കയിലും ടിക്ക് ടോക്ക് നിരോധിക്കുന്നു

വാഷിങ്ടൺ: ചൈനീസ് ഉടമസ്ഥതയിലുള്ള പ്രമുഖ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിനെ ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും നിരോധിക്കാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക് ടോക്കിന് അമേരിക്കയിൽ ശനിയാഴ്ച തന്നെ വിലക്കേർപ്പെടുത്തുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ യുഎസ് പ്രസിഡന്റ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഔദ്യോഗികമായി തടയുന്നതിനുവേണ്ടി അടിയന്തര സാമ്പത്തിക അധികാരമോ എക്സിക്യൂട്ടീവ് ഉത്തരവാദിത്വം ഉപയോഗിക്കാമെന്ന് പറഞ്ഞു. ഇതിനുള്ള അധികാരം തനിക്കുണ്ടെന്നും അതിലൂടെ നിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ അമേരിക്കൻ കമ്പനികൾ ടിക്ടോക് ഏറ്റെടുക്കുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് ഇക്കാര്യത്തിൽ വ്യക്തമാകുന്നത്. ബീജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈറ്റ് ഡാൻസിൽ നിന്നും ടിക്ടോക്കിനെ വാങ്ങുന്നതിനുവേണ്ടി മൈക്രോസോഫ്റ്റ് ചർച്ച നടത്തി വരികയാണെന്ന് റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രഖ്യാപനം കൂടി ഉണ്ടായിരിക്കുന്നത്.

  മലയാളി വ്‌ളോഗർ റിഫ മെഹ്‌നൂവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി

ദേശീയ സുരക്ഷയെ മുൻനിർത്തി കൊണ്ട് ടിക്ടോക്ക് അടക്കമുള്ള ചൈനീസ് നിർമ്മിതിയിലുള്ള മൊബൈൽ ആപ്ലിക്കേഷൻ നിരോധിക്കുന്നത് സംബന്ധിച്ചുള്ള കാര്യം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ മാസം ആദ്യം തന്നെ പറഞ്ഞിരുന്നു. ഇന്ത്യ ചൈന അതിർത്തി തർക്കത്തെ തുടർന്ന് ദേശീയ സുരക്ഷയെ മുൻനിർത്തി കൊണ്ട് ജൂൺ 29 ന് ഇന്ത്യയിൽ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തിയത് അമേരിക്ക സ്വാഗതം ചെയ്തിരുന്നു. കൂടാതെ അമേരിക്കയിലും ചൈനീസ് നിർമ്മിത മൊബൈൽ ആപ്ലിക്കേഷൻ നിരോധനം ഏർപ്പെടുത്തുകയാണെന്നുള്ള തരത്തിൽ വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Latest news
POPPULAR NEWS