ഇന്ത്യയുമായി നല്ല ബന്ധം, കുടുങ്ങി കിടക്കുന്നവരെ സൗജന്യമായി കുവൈറ്റിൽ നിന്നും എത്തിക്കും

കുവൈറ്റിൽ കുടുങ്ങി കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സൗജന്യമായി ഇന്ത്യയിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകി ഇന്ത്യയിലെ കുവൈറ്റ്‌ സ്ഥാനപതി ജാസിം അൽ നജിം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ, തൊഴിലാളികൾ എന്നിവരെ എത്തിക്കുമെന്നാണ് കുവൈറ്റ്‌ സ്ഥാനപതി ഇന്ത്യക്ക് കൈമാറിയ കത്തിൽ പറയുന്നത്.

ഇതിന് മുൻപ് ഇന്ത്യയും ഇവിടെ കുടുങ്ങി കിടന്ന കുവൈറ്റ്‌ പൗരന്മാരെ കുവൈറ്റ്‌ എയർവൈസ് വഴി തിരിച്ചയച്ചിരിന്നു. കൂടാതെ 15 മെഡിക്കൽ സംഘവും ഇവർക്ക് ഒപ്പം കുവൈറ്റിലേക്ക് പോയിരുന്നു ഇതിന് നന്ദി സൂചകമായിയാണ് ഇന്ത്യക്കാരെ എത്തിക്കുന്നത്.

  അമേരിക്ക ഇന്ത്യയ്ക്ക് വെന്റിലേറ്റർ നൽകുന്നത് വൻതുകയീടാക്കിയെന്നുള്ള വ്യാജപ്രചരണം പൊളിച്ചുകൊണ്ട് അമേരിക്ക രംഗത്ത്

ഇതുവരെ 1997 ഇന്ത്യക്കാർക്ക് കുവൈറ്റിൽ കോവിഡ് സ്‌ഥിതികരിച്ചിരുന്നു. 8 പേരാണ് കോവിഡ് മൂലം കുവൈറ്റിൽ ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. കുവൈറ്റിന് പുറമെ യുഎഇയും ഇന്ത്യക്കാരെ എത്തിക്കാമെന്ന് ഇന്ത്യക്ക് ഉറപ്പ് നൽകിയിരിന്നു. രണ്ട് ഘടമായി ഇവരെ എത്തിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. നിലവിൽ നിരവധി വിദേശത്ത് ഉള്ള ഇൻഡ്യക്കാർക്ക് കോവിഡ് സ്ഥിതികരിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS